ചെങ്ങന്നൂർ: മകളോടിച്ച സ്കൂട്ടർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക് അറവ്കാട് പുത്തൻ വിളി വീട്ടിൽ അജയന്റെ ഭാര്യ ശ്രീലത (47) ആണ് മരിച്ചത്.
മാന്നാർ-പുലിയൂർ റോഡിൽ കുട്ടമ്പേരൂർ മുട്ടേൽ പള്ളിക്ക് സമീപം ആഗസ്റ്റ് 30ന് രാവിലെ11 മണിക്കാണ് അപകമുണ്ടായത്. മകളോടൊപ്പം ബുധനൂരിലെ എണ്ണക്കാടുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്ന ശ്രീലത സഞ്ചരിച്ച സ്കൂട്ടർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന ശ്രീലത തലയിടിച്ചു റോഡിൽ വീണു. ഗുരുതര പരിക്കേറ്റ ശ്രീലത പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ 12.30നാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ശ്രീലതയുടെ മൂത്ത മകൾ അക്ഷയ (23) പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ്. അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ കുട്ടമ്പേരൂർ തുണ്ടുപറമ്പിൽ വിജയനും (63) പരിക്കേറ്റിരുന്നു. മകൾ: അക്ഷര, മരുമകൻ: നിഖിൽ ലാൽ. മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.