പാപ്പിനിശ്ശേരി: ദേശീയപാതയിൽ വേളാപുരത്ത് സ്കൂട്ടറിനുമേൽ കൂറ്റൻ മരം കടപുഴകി യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റെങ്കിലും അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ വേളാപുരം കാനൂൽ സ്വദേശി ക്രിസ്റ്റിഫറിനെ (65) നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 8.30ഓടെ കണ്ണൂര്‍ കക്കാടുള്ള ഫര്‍ണിച്ചര്‍ കമ്പനിയിലേക്ക് ജോലിക്കു പോകവേയാണ് അപകടം. ഇൗ സമയത്ത് ഇതുവഴി കടന്നുപോയ ഓണക്സ് ബസ് ഭാഗ്യത്തിനാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. ദേശീയ പാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.