തിരുവനന്തപുരം: സ്കൂളിന് അനധികൃതമായി അവധി നൽകിയ പ്രധാന അധ്യപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വട്ടിയൂർക്കാവ് ഗവ.എൽ.പി സ്കൂളിലെ പ്രധാനധ്യാപകനെതിരെയാണ് നടപടി.
പണിമുടക്കിനെ തുടർന്നാണ് സ്കൂൾ അടച്ചിട്ടത്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
വട്ടിയൂർക്കാവ് എൽ.പി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനധ്യാപകൻ വാട്സ് ആപ്പ് സന്ദേശമിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളിലെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്നത് കാണുന്നത്. തുടർന്ന് റിപ്പോർട്ട് നൽകുകയായിരുന്നു.
ഡി.എ കുടിശ്ശികയടക്കം ആനുകൂല്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സർവിസ് സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് ദിവസം ഓഫിസ് പ്രവർത്തനം മുടങ്ങാതിരിക്കാനായി പൊതുഭരണവകുപ്പ് ഡൈസ്നോൺ മുന്നറിയിപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.