വിദ്യാഭ്യാസ ഗുണനിലവാരം: നിതി ആയോഗ്​ സൂചികയിൽ കേരളം ഒന്നാമത്​; പിന്നിൽ യു.പി

ന്യൂ​ഡ​ൽ​ഹി: നി​തി ആ​യോ​ഗ്​ ത​യാ​റാ​ക്കി​യ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര​സൂ​ചി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​നം കൈ​യ​ട​ക്കി കേ​ര​ളം. ഏ​റ്റ​വും പി​ന്നി​ൽ ഇ​ടം​പി​ടി​ച്ച​ത്​ യു.​പി​യാ​ണ്. 20 വ​ലി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ 76.6 ശ​ത​മാ​നം സ്​​കോ​ർ നേ​ടി​യാ​ണ്​ കേ​ര​ളം ഈ ​ബ​ഹു​മ​തി​ക്ക​ർ​ഹ​മാ​യ​ത്.

36.4 ശ​ത​മാ​ന​മാ​ണ്​ യു.​പി​യു​ടെ സ്​​കോ​ർ. യു.​പി​യും അ​സ​മും ഹ​രി​യാ​ന​യും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ സ്​​ഥി​തി മെ​ച്ച​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ു. പ​ഠ​ന​രം​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം, പ​ഠ​ന​ത്തി​​െൻറ പ്ര​തി​ഫ​ല​നം, ഗു​ണ​നി​ല​വാ​രം, അ​ടി​സ്​​ഥാ​ന സൗ​ക​ര്യം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​വെ​ച്ചാ​ണ്​ സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്. ചെ​റു​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മ​ണി​പ്പൂ​ർ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ണ്ഡി​ഗ​ഢാ​ണ്​ ഒ​ന്നാ​മ​ത്. പ​ശ്ചി​മ ബം​ഗാ​ൾ ഈ ​വി​ല​യി​രു​ത്ത​ലി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​തി​നാ​ൽ അ​വ​രെ റാ​ങ്കി​ങ്ങി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​യി​ല്ല.

സർക്കാറിനുള്ള അംഗീകാരം –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​തി ആ​യോ​ഗ്​ പു​റ​ത്തു​വി​ട്ട സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര റി​പ്പോ​ർ​ട്ടി​ൽ കേ​ര​ളം മു​ന്നി​ലെ​ത്തി​യ​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന ‘സ്കൂ​ൾ എ​ജു​ക്കേ​ഷ​ൻ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് 2019’ ലാ​ണ് കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഭ​ര​ണ​മി​ക​വ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പ​ഠ​ന​നി​ല​വാ​രം തു​ട​ങ്ങി 44 മാ​ന​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​നു​ള്ള അം​ഗീ​കാ​രം –മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്​

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്ന​തി​ന് ഏ​റ്റ​വും ന​ല്ല തെ​ളി​വാ​ണ് നി​തി ആ​യോ​ഗ്​ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച നേ​ട്ട​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്.

Tags:    
News Summary - School - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.