തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി കേരള ഇന്ഫ്രാസ്ട് രക്ചര് ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വി കസന പദ്ധതികളുടെ ഭാഗമായി 41 സ്കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഓരോ മണ്ഡലത്തിലും അഞ്ചുകോടി രൂപയുടെ ഒരു സ്കൂള്‍ വീതം നടപ്പാക്കുന്ന ആദ്യ പദ്ധതിയില്‍പെട്ട 25 സ്കൂളുകളുടെയും മൂന്നു കോടി വിഭാഗത്തില്‍പെട്ട 16 സ്കൂളുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. ഈ സ്കൂളുകള്‍ക്കു പുറമെ 50 സ്കൂളുകളുടെ (അഞ്ചു കോടിയുടെ 30 ഉം മൂന്ന് കോടിയുടെ 20ഉം) നിര്‍മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.
പണി പൂര്‍ത്തിയായ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ് (ഒമ്പത്). കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഏഴ് സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വൈകി പ്രവൃത്തി ആരംഭിച്ച ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൊഴികെ എല്ലാ ജില്ലയിലും പണി പൂര്‍ത്തിയാക്കി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ശ്രീശൈലം കോണ്‍ട്രാക്ടിങ് കമ്പനിയുടെ തൃശൂര്‍ ജില്ലയിലെ നാലു സ്കൂളുകളുടെ (ജി.എച്ച്.എസ്.എസ് മുല്ലശ്ശേരി, ജി.വി.എച്ച്.എസ്.എസ് പുത്തൂര്‍, ജി.കെ.വി.എച്ച്.എസ്.എസ് എറിയാട്, ജി.എം.എച്ച്.എസ്.എസ് നടവരമ്പ്) കരാര്‍ കരാറുകാരെൻറ നഷ്ടോത്തരവാദിത്തത്തില്‍ അവസാനിപ്പിച്ചു. അടുത്ത അധ്യയന വര്‍ഷത്തിനുമുമ്പ് 141 സ്കൂളുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ച് കൈമാറാൻ നടപടി സ്വീകരിച്ചതായി കൈറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 966 സ്കൂളുകളുടെയും ജില്ലാ മണ്ഡലം, തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലില്‍ (www.sametham.kite.kerala.gov.in) KIIFB Funded schools എന്ന ലിങ്ക് വഴി ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.