Posted On
date_range Updated On
date_range സ്കൂൾ ജീവനക്കാരി സ്കൂളിന് മുന്നിൽ ബൈക്കിടിച്ച് മരിച്ചു
പെരുമ്പാവൂർ: ബൈക്കിടിച്ച് സ്കൂൾ ജീവനക്കാരി മരിച്ചു. ആലുവ ചുണങ്ങംവേലി എരുമത്തല പള്ളിപ്പറമ്പിൽ വീട്ടിൽ കെ. എസ്. രജിനിയാണ് (51) മരിച്ചത്.
അകനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്വീപ്പർ ജീവനക്കാരിയാണ്. വ്യാഴാഴ്ച രാവിലെ 9.30നാണ് അപകടം. ബസിറങ്ങി സ്കൂളിലേക്ക് റോഡ് കുറുകെ കടക്കുന്നതിനിടെ രജിനിയെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7.30ന് മരിച്ചു. മകൻ: കണ്ണൻ. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.