Posted On
date_range Updated On
date_range സ്കൂൾ ബസ് പാടത്തേക്ക് മറിഞ്ഞു; വിദ്യാർഥികൾക്ക് പരിക്ക്
മലപ്പുറം: വളാഞ്ചേരിക്കടുത്ത് കാട്ടിപ്പരുത്തിയിൽ സ്‌കൂൾ ബസ് പാടത്തേക്ക് മറിഞ്ഞ് 27 വിദ്യാർഥികൾക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. കുട്ടികളെ വളാഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വൈക്കത്തൂർ എ.യു.പി സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പത്തടി താഴ്‌ചയുള്ള കട്ടത്തികുളം പാടത്തിലേക്കു മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.