സ്കൂൾ കലോത്സവം: അറബി, സംസ്‌കൃത ഉത്സവത്തിലെ നിയന്ത്രണം ഈ വർഷവുമില്ല

തിരുവനന്തപുരം: അറബി​, സംസ്കൃത കലോത്സവങ്ങളിൽ പ​ങ്കെടുക്കുന്നവർക്ക്​ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കുന്നതിന്​ വിദ്യാഭ്യാസ വകുപ്പ്​ ഏർപ്പെടുത്തിയ നിയന്ത്രണം 2025-26 വർഷം കൂടി നടപ്പാക്കേണ്ടതില്ലെന്ന്​ ഉത്തരവ്​. വിദ്യാർഥിക്ക്​ അറബിക്/ സംസ്കൃതോത്സവങ്ങളിലും സ്കൂൾ കലോത്സവത്തിലുമായി ആകെ മൂന്ന്​ വ്യക്​തിഗത ഇനങ്ങളിൽ മാത്രമേ പ​ങ്കെടുക്കാൻ കഴിയൂ എന്ന രീതിയിലേക്ക്​ കലോത്സവ നിയമാവലി ഭേദഗതി ചെയ്തിരുന്നു. ഇതിനെതിരെ കേരള ഭാഷ അധ്യാപക ഐക്യവേദി രംഗത്തുവരികയും നിവേദനം നൽകുകയും ചെയ്തതിനെ തുടർന്ന്​ കഴിഞ്ഞ വർഷവും​ താൽക്കാലികമായി ഒഴിവാക്കിയിരുന്നു.

Tags:    
News Summary - School Arts Festival: No restrictions on Arabic and Sanskrit festivals this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.