സ്‌കോളർഷിപ് അനുവദിച്ചില്ല; ന്യൂനപക്ഷ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: 2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ് ഒരുവർഷം പിന്നിട്ടിട്ടും വിദ്യാർഥികൾക്ക് അനുവദിച്ചില്ലെന്ന പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ അഡ്വ. എ.എ. റഷീദ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - Scholarship not awarded; The minority commission took a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.