പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം: നിർമാണം ഊരാളുങ്കലിന്

തിരുവനന്തപുരം: വയനാട്ടിലെ പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി ഉത്തരവ്. സെപ്തംബർ നാലിന് ചേർന്ന യോഗത്തിൽ സൊസൈറ്റി സമർപ്പിച്ച ഡി.പി.ആർ ( വിശദമായി പദ്ധതി റിപ്പോർട്ട്) ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റി അംഗീകരിച്ചിരുന്നു.

തുടർന്ന് ഡി.പി.ആറിന് സർക്കാർ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കിർത്താഡ്സ് ഡയറക്ടർ കത്ത് നൽകി. വയനാട് ജില്ലയിൽ പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം നിർമ്മിക്കുന്നതിനായി ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റി അംഗീകരിച്ച ഡി.പി.ആറിന് അംഗീകാരം നൽകിയാണ് പട്ടികജാതി -വർഗ വകുപ്പിന്റെ ഉത്തരവ്.

Tags:    
News Summary - Scheduled Tribes Freedom Fighters Museum: Construction at Uralungal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.