കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ആലിക്കുട്ടി മുസ്‌ലിയാർ സമൂഹനന്മക്ക് വേണ്ടി നിലകൊണ്ട മുതിർന്ന പണ്ഡിതൻ; വിയോഗത്തിൽ അനുശോചിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എ.പി വിഭാഗം സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിച്ചിരുന്നപ്പോഴും വ്യക്തിപരമായ അടുപ്പവും ഇടപെടലും കാത്തുസൂക്ഷിച്ചിരുന്നുവെന്നും സംഘടനാ ഭിന്നത രൂക്ഷമായ ഘട്ടങ്ങളിൽപോലും നല്ല രൂപത്തിലല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ചത്.

സമസ്ത ഐക്യത്തിനായി പലപ്പോഴും ഒരുമിച്ചിരുന്ന് സംസാരിച്ചിട്ടുണ്ടെന്നും സുന്നി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന ഒരുമയും സഹകരണവും സാധ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ നിലപാടിനും വീക്ഷണങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ സമീപനങ്ങളെ ഓർമിച്ച എ.പി അബൂബക്കർ മുസ്ലിയാർ, കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ശിഷ്യരുടെയും സ്നേഹജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും പ്രാർഥനയിൽ ഉൾപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Alikkutty Musliyar; Kanthapuram AP Abubacker Musliyar condoles his demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.