മുഹമ്മദ് ഷംനാസ്, മുഹമ്മദ് റിയാസ്
ഒറ്റപ്പാലം: മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. പനമണ്ണ സ്വദേശികളായ മുഹമ്മദ് ഷംനാസ് (34), മുഹമ്മദ് റിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അരീഷ് (28), കണ്ണിയംപുറം സ്വദേശി സജിത്ത് കുമാർ (32) എന്നിവരുടെ പരാതിയിലാണ് കേസ്.
മണിചെയിൻ മാതൃകയിലുള്ള സ്വകാര്യ കമ്പനിയിൽ ചേർത്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. അരീഷിൽനിന്ന് 3.80 ലക്ഷം രൂപയും സജിത്ത് കുമാറിൽനിന്ന് 6.05 ലക്ഷം രൂപയും വാങ്ങിയെന്നാണ് പരാതി. ബാങ്ക് അക്കൗണ്ട് മുഖേനയാണ് ഇടപാട് നടത്തിയത്.
നാല് മാസം കാത്തിരുന്നാൽ ലാഭം ലഭിക്കുമെന്നും തുടർന്ന് സ്ഥിരവരുമാനമുണ്ടാകുമെന്നും ഉറപ്പ് നൽകിയിരുന്നു. കമ്പനിയുടെ സാധനങ്ങൾ വിൽപന നടത്തിയാൽ ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ലാഭവിഹിതം ഉൾപ്പെടെ യാതൊന്നും ലഭ്യമായില്ല.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാനാവില്ലെന്ന നിലപാടിനെ തുടർന്നാണ് ഇവർ പരാതി നൽകിയത്. വഞ്ചന കുറ്റത്തിനാണ് ഇരുവർക്കുമെതിരെ കേസ്. പ്രതികൾക്ക് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.