തിരുവനന്തപുരം: കോഴിക്കോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരായ കോഴയാരോപണത്തിൽ കലക് ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് അടിയന്തരമായി നൽകാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.കെ. രാഘവനെതിരെ കഴിഞ്ഞ ദിവസം ഒളികാമറ ഓപറേഷനിലെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി രൂപ വരെ ചെലവ് വന്നിട്ടുണ്ടെന്ന തരത്തിലുള്ള ഗുരുതരമായ വെളിപ്പെടുത്തൽ രാഘവൻ നടത്തുന്ന ദൃശ്യങ്ങളാണ് ‘ടി.വി 9 ഭാരതവർഷ’ എന്ന ഹിന്ദി ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.