പാതയോരത്തെ മദ്യശാല: ഇളവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയ ഉത്തരവില്‍ മാഹിയിലെ മദ്യശാലകള്‍ക്ക് ഇളവ് അനുവദിക്കാനാകിലെന്ന് സുപ്രീംകോടതി. ഒരു സ്ഥലത്തു മാത്രമായി ഇളവ് നല്‍കിയാല്‍ സമാനമായ ആവശ്യങ്ങളുമായി പലരും എത്തുമെന്നും ഇത് ഉത്തരവിന്‍െറ ലക്ഷ്യം ഇല്ലാതാക്കുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ ബാര്‍ ഹോട്ടലുകളെ കുറിച്ചോ ബിയര്‍, വൈന്‍ പാര്‍ലറുകളെ കുറിച്ചോ കോടതി ഉത്തരവില്‍ ഒരു പരാമര്‍ശവുമില്ല. മാഹിയിലെ മദ്യശാല ഉടമകളുടെ അസോസിയേഷനാണ് ഇളവ് തേടി സുപ്രീംകോടതിയിലത്തെിയത്. ദേശീയ-സംസ്ഥാന പാതയോരത്തും 500 മീറ്റര്‍ പരിധിയിലും മദ്യവില്‍പന ശാലകളും ഷോപ്പുകളും ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ളെന്ന് ഡിസംബര്‍ 15നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

Tags:    
News Summary - SC refuses to modify it's earlier order in which it had ordered to remove all liquor shops within 500 meters near all the National Highways.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.