തൃശൂർ: ജീവനക്കാർക്ക് ജീവിത പങ്കാളിക്കൊപ്പം ‘നയി ദിശ’എന്ന പേരിൽ എസ്.ബി.െഎ സംഘടി പ്പിക്കുന്ന കോർപറേറ്റ് കമ്യൂണിക്കേഷൻ പരിപാടി വഴി തെറ്റുന്നു. ഫെബ്രുവരി അഞ്ചിന് കെ ാച്ചിയിൽ എസ്.ബി.െഎ ജീവനക്കാരൻ എൻ.എസ്. ജയെൻറ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് നയി ദിശയുമായി ബന്ധപ്പെട്ട് മാനേജ്മെൻറ് പ്രതിനിധികളുമായി നിലനിന്ന തർക്കമാണെന്ന ആരോപണം നിലനിൽക്കെ പരിശീലനത്തിൽനിന്ന് നേരത്തെ ഇറങ്ങിയെന്ന പേരിൽ കണ്ണൂരിൽ പത്ത് ജീവനക്കാർക്ക് മെമ്മോ നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
ജയെൻറ ആത്മഹത്യ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിൽ നയി ദിശ പരിശീലനം വൈകീട്ട് പരമാവധി ആറ് വരെയാക്കി കുറച്ചിരുന്നു.
അതുവരെ പാതിരാത്രി വരെ നീണ്ട പരിശീലനം സംഘടന നേതാവെന്ന നിലയിൽ ജയനും മറ്റു ചിലരും ചോദ്യം ചെയ്തിരുന്നു. ഇതും എറണാകുളത്തെ ഒരു സ്ഥലംമാറ്റ വിഷയത്തിൽ എടുത്ത നിലപാടും ജയനെ മാനേജ്മെൻറിെൻറ കണ്ണിലെ കരടാക്കി. ഇതുൾപ്പെടെയുള്ള പ്രശ്നങ്ങൾമൂലം നേരിട്ട സമ്മർദമാണ് ജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആക്ഷേപമുണ്ട്.എസ്.ബി.െഎയിൽ ക്ലറിക്കൽ ജീവനക്കാർക്ക് ആറരയും അതിൽ താഴെയുള്ളവർക്ക് ഏഴും മണിക്കൂറാണ് ജോലി സമയം. ഇൗ ക്രമം അട്ടിമറിച്ച്, നിയമവിരുദ്ധമായി ശാഖകൾ അടച്ചിട്ടാണ് പരിശീലനം. ജയെൻറ മരണത്തെത്തുടർന്ന് തൽക്കാലം നിർത്തിയ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. കണ്ണൂർ ആർ.ബി.ഒയിൽ ഫെബ്രുവരി 11ന് ഉച്ചക്ക് രണ്ട് മുതൽ നടന്ന പരിശീലനം പൂർത്തിയാകും മുമ്പ് 5.10ന് ഇറങ്ങിയെന്ന് കാണിച്ചാണ് പത്ത് ജീവനക്കാർക്ക് മെമ്മോ നൽകിയത്.
അതിനിടെ, ജയെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ഉന്നത പദവിയിലുള്ള മൂന്ന് ഉദ്യോഗസ്ഥർക്കെതിെര ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിമർശനം ശക്തമാണ്.
സ്ഥലംമാറ്റം റദ്ദാക്കാനും നയി ദിശ വിഷയത്തിലും ജയൻ നടത്തിയ ഇടപെടലും അതിെൻറ പേരിലെ പ്രശ്നങ്ങളും ഇതിലുണ്ട്. മൂന്ന് ഉദ്യോഗസ്ഥരുടെ സമീപനമാണ് ആത്മഹത്യക്ക് കാരണം.
മൂന്ന് പേരും കൊലപാതകത്തിന് സമാധാനം പറയണം.അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമമുണ്ടെന്നും ജീവനക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.