തലശ്ശേരി: സൗമ്യയുടെ മരണത്തോടെ പിണറായി കൂട്ടക്കൊലക്കേസ് അവസാനിക്കും. മൂന്നുപേരെ വിഷം കൊടുത്ത് കൊന്ന കേസിൽ സൗമ്യ മാത്രമാണ് പ്രതി. കൂട്ടക്കൊലയിൽ കൂടുതൽ പ്രതികളുടെ സാധ്യത പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇരിട്ടി സ്വദേശികളായ ഏതാനും പേരെ ചോദ്യം ചെയ്യുകയും ചെയ്തു. സൗമ്യയുമായി വഴിവിട്ട അടുപ്പമുണ്ടായിരുന്ന ഇവർക്ക് പേക്ഷ, കൂട്ടക്കൊലയിൽ ബന്ധമുള്ളതായി തെളിവൊന്നും ലഭിച്ചില്ല. താൻ ഒറ്റക്ക് തന്നെയാണ് കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയതെന്ന സൗമ്യയുടെ മൊഴിയും ആനിലക്കുള്ള അന്വേഷണത്തിന് തടസ്സമായി. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സൗമ്യയെ കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് റിമാൻഡ് നീട്ടി. സൗമ്യയുടെ അമ്മ കമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യ കുറ്റപത്രം ജൂലൈ 20ന് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
പിതാവ് കുഞ്ഞിക്കണ്ണെൻറയും മകൾ െഎശ്വര്യയുടെയും കൊലപാതകത്തിലെ കുറ്റപത്രവും കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ നൽകി. വിചാരണ തുടങ്ങാനിരിക്കുന്ന ഘട്ടത്തിലാണ് സൗമ്യ ജീവനൊടുക്കിയത്. ജീവനൊടുക്കാൻ നേരത്തേ ആലോചിച്ചിരുന്നതായി ചോദ്യംചെയ്യലിനിടെ സൗമ്യ സൂചിപ്പിച്ചതായി അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കുടുംബജീവിതം തകർന്നതാണ് സൗമ്യയെ വഴിവിട്ട ജീവിതത്തിലേക്കും രക്തബന്ധംപോലും മറന്നുള്ള കൊടുംക്രൂരതയിലേക്കും നയിച്ചത്. ചോനാടം കശുവണ്ടി കമ്പനിയിൽ ജോലിചെയ്തിരുന്നകാലത്ത് അവിടെ പരിചയപ്പെട്ട ആൾക്കൊപ്പമായിരുന്നു സൗമ്യ ജീവിച്ചത്.രണ്ട് കുട്ടികൾ പിറന്നതിനുശേഷം ഇയാൾ ഉപേക്ഷിച്ചുപോയതോടെ തനിച്ചായ സൗമ്യ പിന്നീട് ഇരിട്ടി കേന്ദ്രീകരിച്ചുള്ള പെൺവാണിഭസംഘവുമായി അടുത്തു. സംഘാംഗങ്ങളിൽ പലരും വീട്ടിൽ നിത്യസന്ദർശകരായി. അങ്ങനെ വന്നവർക്കൊപ്പം അസ്വാഭാവിക സാഹചര്യത്തിൽ സൗമ്യയെ മകൾ െഎശ്വര്യ കണ്ടതാണ് െഎശ്വര്യയുടെ െകാലപാതകത്തിലേക്ക് നയിച്ചത്.
അത് ആരും സംശയിക്കാതിരുന്നതോടെ മാതാപിതാക്കളെയും അതേരീതിയിൽ വകവരുത്തി. സൗമ്യയുടെ ഇളയമകൾ കീർത്തന 2012 സെപ്റ്റംബർ ഒമ്പതിന് മംഗലാപുരത്തെ ആശുപത്രിയിൽ മരിച്ചിരുന്നു. കീർത്തനയുടെ മരണവും കൊലപാതകമാകാമെന്ന സംശയം നാട്ടുകാർ ഉന്നയിച്ചുവെങ്കിലും തെളിവില്ലാത്തതിനാൽ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജയിലിലെ ആത്മഹത്യ: അധികൃതരുടേത് ഗുരുതര വീഴ്ച
കണ്ണൂർ: കണ്ണൂർ വനിത സബ് ജയിലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിക്കാനിടയാക്കിയതിൽ ജയിലധികൃതരുടെ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ. പട്ടാപ്പകൽ ജയിലിനുള്ളിൽ നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് ജയിൽ മേധാവികൾ റിപ്പോർട്ട് തേടിയിട്ടുണ്ട്. തടവുകാരെ നിരീക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ടവർക്കെതിരെയാണ് അന്വേഷണം.
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ വെള്ളിയാഴ്ച രാവിലെ 9.30ഒാടെയാണ് ജയിൽ വളപ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5.30നും ആറിനുമിടയിലാണ് അന്തേവാസികളെ സാധാരണ പുറേത്തക്ക് വിടുക. ഇന്നലെയും അങ്ങനെയായിരുന്നു. ജയിൽ ഫാമിലെ പശുവിനെ കറന്ന് പാൽ ഏൽപിച്ച സൗമ്യ, പ്രഭാത ഭക്ഷണവും കഴിച്ച് പശുവിന് പുല്ലരിയാൻ ജയിൽ വളപ്പിലേക്ക് പോവുകയായിരുന്നു. ഇൗ സമയത്ത് നിരീക്ഷണത്തിന് ജയിൽ ജീവനക്കാർ ആരും കൂടെയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സാരിയിൽ കുരുക്കിട്ട് ജീവനൊടുക്കാൻ സൗമ്യക്ക് സാധിച്ചത്.
ഏറെ സമയത്തിനുശേഷം സഹതടവുകാരാണ് സൗമ്യയെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സബ്ജയിലിലെ നിരീക്ഷണ സംവിധാനത്തിെൻറ കുറവിലേക്കാണ് ഇവയെല്ലാം സൂചന നൽകുന്നത്. ഏപ്രിൽ 24നാണ് സൗമ്യ റിമാൻഡ് തടവുകാരിയായി കണ്ണൂർ വനിത സബ് ജയിലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.