Posted On
date_range Updated On
date_range ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയം; നൂറുദിന കര്‍മ്മ പരിപാടി പി.ആര്‍ തട്ടിപ്പെന്ന് വി.ഡി സതീശൻ
പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവ ശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടേയും കേന്ദ്രമായിരിന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ഭയം കൊണ്ടാണ് മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
സർക്കാറിെൻറ വാർഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടി എന്നത് ഇടതു സര്‍ക്കാരിന്‍റെ മറ്റൊരു പി.ആര്‍ തട്ടിപ്പാണെന്നും കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ് മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചതെന്നും സതീശന്‍ പറഞ്ഞു. ഭരണ പരാജയത്തിന്‍റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.