ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ധാർമികമായി ശരിയല്ല: കുമ്മനം

കാസർകോട്: എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാർമികമായി ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയാകാൻ  തയ്യാറെടുക്കുന്നതെന്നും ഇത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ ബി.ജെ.പി യിൽ തുടങ്ങിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.

 

Tags:    
News Summary - Sasindran comes to the cabinet is morally wrong: Kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.