മതേതര പാർട്ടികളുടെ ബദൽ മുന്നണി അനിവാര്യം –ശരത്​ പവാർ

െകാച്ചി: രാജ്യത്ത് മതേതരത്വം സംരക്ഷിക്കാൻ മതേതര പാർട്ടികളുടെ കൂട്ടായ്മ രൂപപ്പെടണമെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഏതെങ്കിലും ഒരുപാർട്ടിക്ക് മാത്രമായി ബി.ജെ.പിെയ പ്രതിരോധിക്കാൻ കഴിയില്ല. ഇൗ മതേതര മുന്നണിയുടെ മുൻപന്തിയിൽതന്നെ എൻ.സി.പിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി അധികാരത്തിലേറിയശേഷം ന്യൂനപക്ഷങ്ങളും ദലിത്, പിന്നാക്ക വിഭാഗങ്ങളും അരക്ഷിതാവസ്ഥയിലാണ്. 

വോട്ടിങ് യന്ത്രത്തി​െൻറ കാര്യത്തിൽ വ്യക്തമായ സംശയങ്ങളുയർന്നിട്ടുണ്ട്. ഗോവയിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കാൻ കാരണം കോൺഗ്രസാണ്. അവിടെ കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിയുമായിരുന്നു. പക്ഷേ, വേണ്ട സമയത്ത് അവർ പ്രവർത്തിച്ചില്ല. അവിടെ എൻ.സി.പി അംഗം ബി.ജെ.പിക്ക് പിന്തുണ നൽകിയിട്ടില്ല. വോട്ടിങിൽനിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. ഫോൺ കെണി വിവാദത്തിൽപെട്ട എ.കെ ശശീന്ദ്രൻ നിരപരാധിത്വം തെളിയിച്ചാൽ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും പവാർ  പറഞ്ഞു.

 

Tags:    
News Summary - sarth pawar statement about secularism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.