കോൺസുൽ ജനറലിന് കൈമാറാൻ പണം നൽകിയെന്ന്; സ്പീക്കർക്കെതിരെ സരിത്തിന്‍റെ മൊഴി

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിക്ക് പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്‍റെ മൊഴി. യു.എ.ഇ കോൺസുൽ ജനറലിന് കൈമാറാനായി സ്പീക്കർ തനിക്ക് വൻ തുക നൽകിയെന്നാണ് സരിത്തിന്‍റെ മൊഴി. ബാഗിലാക്കിയാണ് നോട്ടുകെട്ടുകൾ തന്നത്. ഈ ബാഗാണ് കസ്റ്റംസ് തന്‍റെ വീട്ടിൽ നിന്നും പിടിച്ചതെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്.

ലോക കേരള സഭയുടെ ലോഗോയുള്ള ബാഗിലാണ് പണം നൽകിയത്. പണം കോൺസുൽ ജനറലിനുള്ള സമ്മാനമായി നൽകണമെന്നാണ് സ്പീക്കർ പറഞ്ഞത്. പണം കൈമാറിയ ശേഷം ബാഗ് താൻ വീട്ടിൽ കൊണ്ടുപോയെന്നും സരിത്തിന്‍റെ മൊഴിയിൽ പറയുന്നു.

നേരത്തെ, സ്പീക്കർക്കെതിരെ സ്വപ്ന സുരേഷിന്‍റെ മൊഴിയും പുറത്തുവന്നിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജിന്‍റെ ബ്രാഞ്ച്​ ഷാര്‍ജയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടെന്നാണ് പുറത്ത്​ വന്ന മൊഴിയിലുള്ളത്​. 

Tags:    
News Summary - Sarith's statement against the speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.