നാദാപുരം: കല്ലാച്ചിയിൽ സർഫാസി നിയമത്തെ തുടർന്ന് സിൻഡിക്കേറ്റ് ബാങ്ക് ജപ്തി ചെയ്ത ് തെരുവിലാക്കിയ വീട്ടമ്മയെ വീടിെൻറ പൂട്ട് തകർത്ത് സർഫാസി വിരുദ്ധ പ്രവർത്തകരായ ‘ദ ി പീപ്പിൾ’വീട്ടിൽ കയറ്റി താമസിപ്പിച്ചു.
കല്ലാച്ചി സിവിൽ സ്റ്റേഷന് സമീപം പാറയുള്ളതിൽ പ്രേമ അമ്മയെയാണ് വീട്ടിൽ താമസിപ്പിച്ചത്. ഇവരുടെ ഭർത്താവ് ഒമ്പതുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകൻ രേഖകളിൽ ഒപ്പുവെപ്പിച്ച് ബാങ്കിൽനിന്ന് വായ്പ എടുക്കുകയും തിരിച്ചടവ് ഇല്ലാതെ 25 ലക്ഷം കുടിശ്ശിക വരുത്തിയതോടെ കോടതി ഉത്തരവ് പ്രകാരം ഓർക്കാട്ടേരി സിൻഡിക്കേറ്റ് ബാങ്കാണ് ജപ്തി ചെയ്തത്.
കിടപ്പാടം നഷ്ടപ്പെട്ടതോടെ ബന്ധുവീടുകളിലും സ്വന്തം വീടിെൻറ വരാന്തയിലും താമസിച്ചുവരുകയായിരുന്നു ഇവർ. തുടർന്നാണ് ‘ദി പീപ്പിൾ’ പ്രവർത്തകർ സ്ഥലത്തെത്തി വീട് തുറന്നുകൊടുത്തത്. അഡ്വ. വി.ടി. പ്രദീപ് കുമാർ, പുഷ്പവല്ലി കടലുണ്ടി, കെ.ടി. വീരജ് കോഴിക്കോട്, മൊയ്തു കണ്ണങ്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.