?????????????? ????????? ??????????????? ????? ???? ??????? ?????? ?????? ?????? ???????????? ?????????????? ??????????????

മകനെ കൊലപ്പെടുത്തിയത്​ കാമുക​െൻറ പ്രേരണയിലെന്ന്​​ ആവർത്തിച്ച്​ ശരണ്യ

കണ്ണൂർ: തയ്യിൽ കടപ്പുറത്ത്​ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയത്​ കാമുക​​െൻറ പ്രേരണയിലാണെന്ന്​ അമ്മ ശ രണ്യ. കാമുകൻ നിധിൻ തന്നെ വരുതിയിലാക്കിയത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭയപ്പെടുത്തിയാണെന്നും പണം കൂടാതെ സ്വർണവും ആവശ്യപ്പെട്ടതായും ശരണ്യ പറഞ്ഞു. നിരന്തരം പണം ആവശ്യപ്പെട്ടതോടെയാണ്​ ഭര്‍ത്താവി​​െൻറ വീട ്ടില്‍നിന്ന്​ സ്വര്‍ണം മോഷ്​ടിച്ചത്​. മൊഴിയുടെ അടിസ്ഥാനത്തില്‍ നിധിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്​ത പൊലീസ് ഇരുവരുടെയും മൊഴികളില്‍ വൈരുധ്യങ്ങൾ കണ്ടെത്തി. ശരണ്യയെ കൂടുതൽ ചോദ്യംചെയ്യാനായി​ 29 വരെ ​െപാലീസ്​ കസ്​റ്റഡിയിൽ വാങ്ങിയിരുന്നു. കാ​മു​ക​ന്‍ നേരത്തേയും ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​യിരുന്നു. ​കാമുകനെതിരെ ശരണ്യ വീണ്ടും മൊഴി നൽകിയതോടെയാണ്​ ചൊവ്വാഴ്​ച വിളിപ്പിച്ചത്​.

സ്​റ്റേഷനില്‍ ഭര്‍ത്താവ് പ്രണവും എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. ‘ കുടുംബം തകര്‍ത്തല്ലോടാ’ എന്നുപറഞ്ഞ്​ സ്​റ്റേഷനില്‍ നിധിനുനേരെ പ്രണവ് ആക്രോശിച്ച്​ പാഞ്ഞടുത്തത്​ പൊലീസും സുഹൃത്തുക്കളും തടഞ്ഞതിനാല്‍ അനിഷ്​ടസംഭവങ്ങളൊഴിവായി. കൊലപാതകത്തില്‍ കാമുക​​െൻറ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തി​​െൻറ പ്രതീക്ഷ. അറസ്​റ്റ്​ ചെയ്യാനും സാധ്യതയുണ്ട്.

കണ്ണൂര്‍ സിറ്റി സി.ഐ ടി.ആര്‍. സതീശ​​െൻറ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. കൊ​ല​പാ​ത​കത്തി​​െൻറ ത​ലേ​ദി​വ​സം പു​ല​ര്‍​ച്ച ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ത​യ്യി​ല്‍ ക​ട​പ്പു​റ​ത്ത് നിധിനെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ മൊ​ഴി ​ന​ല്‍​കി​യി​രു​ന്നു. പുലര്‍ച്ച എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്​, ശരണ്യയും താനും ചേര്‍ന്ന് ബാങ്കില്‍നിന്ന്​ എടുക്കാന്‍ ശ്രമിച്ച ലോണി​​െൻറ രേഖകൾ കൈമാറാനാണെന്നായിരുന്നു മറുപടി. കൊലപാതകം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ഒരിക്കല്‍പോലും കുട്ടിയെ കൊലപ്പെടുത്തുന്നത്​ പറഞ്ഞിരുന്നില്ലെന്നുമുള്ള മൊഴിയിൽ നിധിൻ​ ഉറച്ചുനിൽക്കുകയാണ്​.

Tags:    
News Summary - Saranya statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.