അല്ലാഹു അക്ബര്‍; ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളെന്ന്​ സാറാ ജോസഫ്​

കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്ന്​ അവർ ​ഫേസ്ബുക്കില്‍ എഴുതി.

കര്‍ണാടകയിലെ ഒരു കോളജില്‍ ശിരോവസ്​ത്രം (ഹിജാബ്) ധരിച്ചെത്തിയ വിദ്യാർഥിനിയെ കാവി ഷാൾ അണിഞ്ഞ ഒര​ു കൂട്ടമാളുകൾ ജയ്​ ശ്രീറാം വിളികളുമായി നേരിടുന്നതി​െൻറ വിഡിയോ പുറത്തുവന്നിരുന്നു. ഒറ്റക്ക്​ നടന്നുവരുന്ന വിദ്യാർഥിനിയുടെ അടുത്തേക്ക്​ ഭ്രാന്തമായ ആവേശത്തോടെ ജയ്ശ്രീറാം വിളികളുമായി ഒാടിയടുക്കുന്ന ഒരു കൂട്ടമാണ്​ വിഡിയോയിൽ കാണുന്നത്​. ആ ബഹളങ്ങൾക്കിടയിൽ 'അല്ലാഹു അക്​ബർ' എന്ന്​ വിളിച്ചുകൊണ്ടാണ്​ വിദ്യാർഥിനി നടന്നു പോകുന്നത്​.

പെൺകുട്ടി 'അല്ലാഹു അക്​ബർ' എന്ന്​ വിളിക്കുന്ന ദൃശ്യം മാത്രമായി മുറിച്ചെടുത്ത്​ വിദ്വേഷ പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ സാറാ ജോസഫി​െൻറ പ്രതികരണം. ഇരയാക്കപ്പെടുന്നവരെയും അവരുടെ സാംസ്​കാരിക ശീലങ്ങളെയുമൊക്കെ എപ്പോഴും സംശയ മുനയിൽ നിർത്തുന്ന സംഘ പരിവാർ ത​ന്ത്രത്തിന്​ എതിരായി കൂടിയാണ്​ 'അല്ലാഹു അക്ബര്‍ ഉച്ചരിക്കാൻ ആഗ്രഹിക്കുന്നു' എന്ന സാറാ ജോസഫി​െൻറ പ്രതികരണം.



അതേസമയം, കർണാടകയിൽ ഹിജാബ്​ ധരിച്ചെത്തുന്ന വിദ്യാർഥിനികൾക്ക്​ കോളജുകളിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക്​ തുടരുകയാണ്​. വിലക്കിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥിനികൾക്കെതിരെ ബി.ജെ.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. 

Tags:    
News Summary - Sarah Joseph reveals two words she wants to pronounce aloud in today’s Indian context

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.