50,000 രൂപ ‘അപ്രത്യക്ഷമായി’; വിവാദമായപ്പോള്‍ പഴയകറന്‍സി എത്തിച്ചു

തിരുവനന്തപുരം: സ്പെഷല്‍ ആംഡ് പൊലീസ് (എസ്.എ.പി) ക്യാമ്പിലെ തടിലേലത്തിന്‍െറ ഭാഗമായി വരവുവെച്ച 50,000 രൂപ ‘അപ്രത്യക്ഷമായി’. തടി ലേലംകൊണ്ട കരാറുകാരന്‍ പരാതിയുമായി രംഗത്തത്തെിയതോടെ 50,000 രൂപക്ക് പഴയ 500 ന്‍െറ കറന്‍സികള്‍ എത്തിച്ച് അധികൃതര്‍ തടിയൂരാന്‍ നോക്കി. എന്നാല്‍, ഇത് മാറ്റിയെടുക്കാനുള്ള കാലാവധി കഴിഞ്ഞതോടെ ക്യാമ്പ് അധികൃതര്‍ വെട്ടിലായിരിക്കുകയാണ്. ഉത്തരവാദിയായ കാഷ്യര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. അതേസമയം, വിവാദം ഒതുക്കാനുള്ള ‘സമവായങ്ങളും’ പുരോഗമിക്കുന്നതായാണ് വിവരം.

2016 ജൂണ്‍ 22നാണ് ക്യാമ്പിലെ പഴകിയ മരങ്ങളും തടികളും ലേലം ചെയ്തത്. ഹവില്‍ദാര്‍ തന്നെ ലക്ഷം രൂപക്ക് ലേലം പിടിച്ചു. ആദ്യപടിയായി 50,000 രൂപ അടച്ചു. ഇത് പിറ്റേന്ന് തന്നെ ട്രഷറിയില്‍ അടച്ച് ബാക്കി തുക കരാറുകാരന് ട്രഷറിയില്‍ നേരിട്ടടയ്ക്കാനുള്ള രേഖകള്‍ ക്യാമ്പ് ഓഫിസില്‍നിന്ന് ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാല്‍, ബന്ധപ്പെട്ട കാഷ്യര്‍ ഇത് ചെയ്തില്ല. ഓരോ ദിവസവും അവധിപറഞ്ഞ് നീട്ടിക്കൊണ്ടുപോയി. മുഴുവന്‍ തുകയും ഒടുക്കിയ രേഖകള്‍ ഹാജരാക്കിയാലേ കരാറുകാരന് മരം കൊണ്ടുപോകാനാകൂ. നടപടികള്‍ അനന്തമായി നീളുന്നതിനിടെ 500, 1000 രൂപ നോട്ടുകള്‍ അസാധുവായി. ഇതോടെ പ്രശ്നം സങ്കീര്‍ണമായി. സംഭവം പുറത്തറിയുമെന്നായതോടെ കാഷ്യര്‍ 500ന്‍െറ പഴയ നോട്ടുകളുമായി രംഗത്തുവന്നു.

ഇതാകട്ടെ ട്രഷറിയില്‍ ഒടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ക്യാമ്പ് ഉന്നതരും വെട്ടിലായി. കരാറുകാരന്‍ ഒടുക്കിയ പണം ലോക്കറില്‍നിന്ന് കാണാതായെന്നാണ് കാഷ്യര്‍ നല്‍കുന്ന വിശദീകരണം. ഇത് കണ്ടത്തെിയപ്പോഴേക്കും നോട്ട് നിരോധനം വന്നു. ഇതാണ് പ്രശ്നകാരണമെന്നും പറയുന്നു. എന്നാല്‍, ഇത്രയും ദിവസം 50,000 രൂപ എങ്ങനെ ‘അപ്രത്യക്ഷമായി’ എന്ന ചോദ്യത്തിന് ഉത്തരമില്ല.

 

Tags:    
News Summary - sap camp: 50,000 rupees disappeare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.