കണ്ണൂർ: കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരനേതാവ് സുരേഷ് കീഴാറ്റൂരിെൻറ സഹോദരൻ രതീഷ് കീഴാറ്റൂരിന് സി.പി.എം തൊഴിൽവിലക്ക് ഏർപ്പെടുത്തിതായി പരാതി. വയൽക്കിളിസമരത്തെ പിന്തുണക്കുന്ന രതീഷ് ബക്കളത്ത് ചുമട്ടുതൊഴിലാളിയും സി.െഎ.ടി.യു പ്രവർത്തകനുമാണ്. തൊഴിലിൽനിന്ന് മാറിനിൽക്കാൻ സി.െഎ.ടി.യു പ്രാദേശികനേതൃത്വം രതീഷിനോട് നിർദേശിക്കുകയായിരുന്നു.
ഇതേതുടർന്ന് ഏതാനും ദിവസങ്ങളായി രതീഷിന് തൊഴിലില്ല. വയൽക്കിളി സമരത്തിൽ പെങ്കടുത്തതിെൻറ പേരിലാണ് തൊഴിൽവിലക്ക് ഏർപ്പെടുത്തിയതെന്ന് രതീഷ് പറയുന്നു. നിലപാട് തിരുത്തി മാപ്പുപറഞ്ഞാൽ മാത്രം തൊഴിലിൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് സി.െഎ.ടി.യു നേതൃത്വത്തിെൻറ നിലപാട്. അസി. ലേബർ ഒാഫിസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രതീഷ് പറഞ്ഞു.
അതേസമയം, സി.െഎ.ടി.യു താലൂക്ക്, ജില്ല നേതൃത്വം ആക്ഷേപം തള്ളി. വയൽക്കിളി സമരത്തിെൻറ പേരിൽ ആരെയും വിലക്കിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.