ശങ്കരനാരായണ പ്രമോദ് നമ്പൂതിരി

ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു

ഗുരുവായൂര്‍: ക്ഷേത്രം മേല്‍ശാന്തിയായി ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയെ (42) തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസമാണ് കാലാവധി.

തിങ്കളാഴ്ച ഉച്ചപൂജക്ക് ശേഷം മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. 43 അപേക്ഷകരില്‍ 42 പേരെയാണ് തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചക്ക് 37 പേരാണെത്തിയത്​. യോഗ്യത നേടിയ 36 പേരില്‍ നിന്നാണ് നറുക്കെടുത്തത്.

പ്രമോദ് നമ്പൂതിരി ആദ്യമായാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. ഒറ്റപ്പാലം വരോട് ചാത്തന്‍കണ്ടാര്‍കാവ്‌ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഒറ്റപ്പാലം മാർക്കറ്റിങ് സൊസൈറ്റി സെക്രട്ടറിയായിരുന്ന തിയ്യന്നൂര്‍ ശങ്കരനാരായണ ഉണ്ണി നമ്പൂതിരിയുടേയും ലക്കിടി ഓറിയൻറൽ സ്കൂൾ പ്രധാനാധ്യാപികയായിരുന്ന എടപ്പാള്‍ കുന്നത്ത് മന ശാന്ത അന്തര്‍ജനത്തി​െൻറയും മകനാണ്.

ഭാര്യ: രശ്മി (വരോട് യു.പി. സ്‌കൂള്‍ അധ്യാപിക). മക്കള്‍: ഋഷികേശ്, ഹരികേശ്. ഈ മാസം 31ന് രാത്രി ചുമതലയേൽക്കും.


Tags:    
News Summary - Sankaranarayana Pramod Namboothiri selected as Guruvayoor Melshanthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.