അബ്ദുൽ ഹക്കീം
Posted On
date_range Updated On
date_range സഞ്ജിത്ത് വധം: പോപുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
പാലക്കാട്: എലപ്പുള്ളി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ മമ്പറത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. പുന്നത്തല പുതുശ്ശേരിപ്പറമ്പിൽ അബ്ദുൽ ഹക്കീമാണ് (45) പിടിയിലായത്.
പോപുലർ ഫ്രണ്ട് പുത്തനത്താണി ഏരിയ പ്രസിഡന്റായ ഇയാൾക്കെതിരെ പ്രതികളെ സഹായിച്ചതിനാണ് കേസ്. ആലത്തൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
മലബാറിലെ വിവിധ ജില്ലകളിൽ പ്രതികൾ ഒളിവിൽ കഴിയുന്ന വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഒറ്റപ്പാലം കാഞ്ഞിരംചോല സ്വദേശി ഷംസീർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ എട്ടുപേർ അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.