ചന്ദനത്തടി ലേലത്തിലെ ക്രമക്കേട്:  മുൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി 

തി​രു​വ​ന​ന്ത​പു​രം: മ​റ​യൂ​രി​ൽ ച​ന്ദ​ന​ത്ത​ടി ലേ​ല​ത്തി​ൽ വി​ൽ​പ​ന നി​കു​തി ഈ​ടാ​ക്കി​യ​തി​ലെ ക്ര​മ​ക്കേ​ടി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. 1995-96 കാ​ല​ത്ത് ന​ട​ന്ന ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​പി. ശ​ശി​ധ​ര​ൻ പി​ള്ള, സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ ഡി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി. ​വേ​ണു ഉ​ത്ത​ര​വി​ട്ട​ത്.

ര​വീ​ന്ദ്ര​നി​ൽ​നി​ന്ന് 1.09 ല​ക്ഷം രൂ​പ​യും ശ​ശി​ധ​ര​ൻ പി​ള്ള​യി​ൽ​നി​ന്ന് 75,886 രൂ​പ​യും ഈ​ടാ​ക്ക​ണ​മെ​ന്നും ഇ​രു​വ​രു​ടെ​യും പ്ര​തി​മാ​സ പെ​ൻ​ഷ​നി​ൽ​നി​ന്ന് 300 രൂ​പ വീ​തം മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് കു​റ​വ് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്. 1995 ഓ​ഗ​സ്​​റ്റ്​ 30നും 1996 ​ഫെ​ബ്രു​വ​രി 28നും ​ന​ട​ന്ന ച​ന്ദ​ന​ത്ത​ടി ലേ​ല​ത്തി​ലെ വി​ൽ​പ​ന​നി​കു​തി ഈ​ടാ​ക്കു​ന്ന​തി​ലും ബാ​ങ്ക് ഗാ​ര​ൻ​റി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ലും ഇ​വ​ർ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ക്കാ​ര്യ​ത്തി​ൽ ഡി.​എ​ഫ്.​ഒ​യെ ഇ​രു​വ​രും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. 

കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യും സാ​ർ​ക്കാ​റി​ന് സാ​മ്പ​ത്തി​ക​ന​ഷ്​​ട​മു​ണ്ടാ​ക്കി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ര​വീ​ന്ദ്ര​നെ​തി​രെ ര​ണ്ട് കേ​സു​ക​ളും ശ​ശി​ധ​ര​ൻ​പി​ള്ള​ക്കെ​തി​രെ മൂ​ന്ന് കേ​സു​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ശ​ശി​ധ​ര​ൻ​പി​ള്ള 2016 ഫെ​ബ്രു​വ​രി 23ന് ​കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് കൈ​പ്പ​റ്റി​യെ​ങ്കി​ലും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ല. നോ​ട്ടീ​സ് ല​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കേ​ണ്ട​താ​ണ്.ര​വീ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി. തു​ർ​ന്നാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - sandalwood case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.