സനൽകുമാർ കൊലക്കേസ്​; വി.എസ്​.ഡി.പി മാർച്ചിൽ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: സനൽകുമാർ കൊലക്കേസിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് വൈകുണ്​ഠസ്വാമി ധർമപരിപാലനയോഗം(വി.എസ്.ഡി.പി) പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച്​ നടത്തി. ബാരിക്കേഡ്​ തള്ളിമാറ്റി മുന്നോട്ട്​ കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഞായറാഴ്​ച വൈകീട്ട് മൂന്നരയോടെ മാനവീയം വീഥിയിൽ നിന്നാണ്​ മാർച്ച് തുടങ്ങിയത്​. തടഞ്ഞതിൽ പ്രകോപിതരായ പ്രവർത്തകർ ബാരിക്കേ‌ഡ് തകർക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് ധർണ വി.എസ്.‌ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഹരികുമാറിനെ പൊലീസ് മേധാവിയും സി.പി.എം ഉന്നതനേതാക്കളും സംരക്ഷിക്കുകയാണെന്ന്​ ചന്ദ്രശേഖരൻ പറഞ്ഞു.

ഹരികുമാർ കൈക്കൂലി വാങ്ങുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പാർട്ടിയിലെ നേതാക്കൾക്കും കൂടിയാണ്. ഹരികുമാറിനെതിരെയുള്ള മൂന്ന് അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിയ ഡി.ജി.പി കൊലപാതകത്തിന് മറുപടി പറയണം. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രതിയുടെ ഭാര്യയുടെ മൊഴി എടുത്തിട്ടില്ല.

സനൽകുമാറി​​​െൻറ പിതാവി​​​െൻറ മൊഴി എടുത്തില്ല. രണ്ട്​ ദിവസത്തിനകം പ്രതിയെ പിടികൂടിയില്ലെങ്കിൽ ഹരികുമാറുമായി ബന്ധമുള്ള പാർട്ടി നേതാക്കളുടെ പേര്​ വിളിച്ചുപറയുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിന് വി.എസ്.‌ഡി.പി ജനറൽ സെക്രട്ടറി എം.പി. മോഹനൻ, വർക്കിങ്​ പ്രസിഡൻറ്​ ശ്യാം ലൈജു, സോമശേഖരൻ, ജോയി പുന്നക്കാട്, മഠത്തിൽകോണം ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Sanal Kumar Murder Case VSDP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.