നെയ്യാറ്റിൻകര കൊലപാതകം: ഡിവൈ.എസ്.പിയുടെ രണ്ട്​ സഹായികൾ അറസ്​റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ. മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ സുഹൃത്തും തൃക്കരിപ്പൂരിലെ ലോഡ്ജ് ഉടമയുമായ സതീഷ്കുമാർ (40), ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവി​​െൻറ മകൻ അനൂപ് കൃഷ്ണ എന്നിവരെയാണ് ഞായറാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്​റ്റ്​ ചെയ്തത്.

സംഭവത്തിനുശേഷം ഡിവൈ.എസ്.പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവി‍​​െൻറ കാര്‍ നല്‍കിയത് അനൂപ് കൃഷ്ണയാണ്. കല്ലമ്പലം വരെ അനൂപാണ് കാർ ഓടിച്ചത്. തുടർന്ന്, കല്ലറയിലെ കുടുംബവീട്ടിൽ കാർ ഉപേക്ഷിച്ച് മറ്റ് കാറുകളിൽ ബിനുവും ഹരികുമാറും രണ്ടുവഴിക്ക് പിരിഞ്ഞതായാണ് അനൂപ് നൽകിയ മൊഴി. രക്ഷപ്പെടാനുപയോഗിച്ച കാർ പൊലീസ് കണ്ടെത്തി.

സനലി​​െൻറ മരണം ഉറപ്പിച്ച ശേഷം തിരുവനന്തപുരത്തുനിന്ന്​ തമിഴ്‌നാട്ടിലെ തൃപ്പരപ്പിലെ ടൂറിസ്​റ്റ്​ ഹോമിലേക്കാണ് ഹരികുമാർ പോയത്. ഇവിടെ ​െവച്ച് ഇയാൾക്ക് രണ്ട് സിം കാർഡ്​ തരപ്പെടുത്തിക്കൊടുത്തതും രക്ഷപ്പെടാൻ സഹായിച്ചതും സുഹൃത്ത് സതീഷ്കുമാറായിരുന്നു. സതീഷി​​െൻറ‍യും ബന്ധുവി​​െൻറയും പേരുകളിലായിരുന്നു സിം. തുടർന്ന്, ഡിവൈ.എസ്.പിക്ക് രക്ഷപ്പെടാൻ ത​​​െൻറ സഹായിയും ഡ്രൈവറുമായ രമേശനെ ഏർപ്പാടാക്കിയത് സതീഷാണ്. എന്നാൽ, ഇവർ എങ്ങോട്ടാണ് പോയെതന്ന് അറിയില്ലെന്നാണ് ഇയാൾ പൊലീസിനോട് പറ‍ഞ്ഞിരിക്കുന്നത്.

സതീഷ് സംഘടിപ്പിച്ചുകൊടുത്ത നമ്പറുകളിൽനിന്നാണ് ഹരികുമാർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല നേതാവിനെയും ഭരണകക്ഷിയിലെ പ്രമുഖ നേതാവിനെയും അഭിഭാഷകനെയും ബന്ധപ്പെട്ടത്. തുടർന്ന് ഏഴാം തീയതിക്കു ശേഷം ഈ നമ്പറുകൾ സ്വിച്ച് ഓഫാണ്. നമ്പറുകൾ പൊലീസ് ലൊക്കേറ്റ് ചെയ്തതോടെയാണ് സതീഷിലേക്ക് അന്വേഷണസംഘമെത്തുന്നത്. തുടർന്ന്, ഞായറാഴ്ച ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. ഡിവൈ.എസ്.പിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയെന്ന് കരുതുന്ന ഒരാൾ കൂടി ക്രൈംബ്രാഞ്ച്​ കസ്​റ്റഡിയിലുണ്ട്. ഇയാളുടെ വിവരം പുറത്തുവിട്ടിട്ടില്ല.

അതേസമയം, അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്ന സനൽകുമാറി​​െൻറ ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന്, ക്രൈംബ്രാഞ്ച് എസ്.​പി കെ.എം. ആൻറണിയിൽനിന്ന്​ അന്വേഷണത്തി​​െൻറ മേൽനോട്ടച്ചുമതല ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് കൈമാറി ഡി.ജി.പി ലോക്നാഥ് ​െബഹ്റ ഉത്തരവിട്ടു.

ഹോട്ടൽ തുറന്നു, മാഹീൻ ഉറച്ചുതന്നെ
നെയ്യാറ്റിൻകര: ഭീഷണിയെതുടർന്ന്​ അടച്ചിട്ടിരുന്ന സനൽകുമാർ വധക്കേസിലെ മുഖ്യസാക്ഷി മാഹീ​​​െൻറ ​ഹോട്ടൽ തുറന്നു. ആക്​ഷൻ കൗൺസിൽ പ്രവർത്തകരിടപെട്ടാണ്​ സുൽത്താന ഹോട്ടൽ തുറന്നത്. ഡിവൈ.എസ്​.പിക്കെതിരെ മൊഴി നൽകിയതിനെ തുടർന്ന് മാഹീന്​ ഫോണിലും നേരിട്ടും ഭീഷണിയുണ്ടായതിനെതുടർന്നാണ്​ നാല് ദിവസം ഹോട്ടൽ അടച്ചിട്ടത്​. ഭീഷണിക്ക്​ വഴങ്ങാതെ മൊഴിയിൽ ഉറച്ചുനിൽക്കാനാണ്​ മാഹീ​​​െൻറ തീരുമാനം. നാട്ടുകാരുടെ പിന്തുണയുള്ളതിനാൽ ആരെയും ഭയക്കുന്നില്ലെന്ന് മാഹീൻ പറഞ്ഞു.

നെയ്യാറ്റിന്‍കര കൊലപാതകം: കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന്​ ചെന്നിത്തല
തിരുവനന്തപുരം: യുവാവിനെ ഡിവൈ.എസ്.പി വാഹനത്തിന്​ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും സര്‍ക്കാറും ശ്രമിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏഴ് ദിവസമായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. ഐ.ജി അന്വേഷിക്കുമെന്ന് പറയുന്നു. അതും ഫലപ്രദമാകില്ല. സി.ബി.ഐ അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് നടത്തിയ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടും. അതിനാല്‍ സി.ബി.ഐ തന്നെ അന്വേഷിക്കണം. അല്ലെങ്കില്‍ വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസി​​​െൻറ അവസ്ഥയുണ്ടാകുമെന്ന് വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി.

വന്‍വിവാദമുണ്ടാക്കിയെങ്കിലും ശ്രീജിത്ത് വധക്കേസിലെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങുകയോ സര്‍വിസില്‍ പ്രവേശിക്കുകയോ ചെയ്​തു. പ്രധാന ആരോപണവിധേയനായ ആലുവ റൂറല്‍ എസ്.പിക്കെതിരെ കേസുപോലുമുണ്ടായില്ല. നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്​.പി ഹരികുമാറിനെ രക്ഷപ്പെടുത്തിയത് പൊലീസുകാരാണ്. തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് അയാളെ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുന്നത്. സി.പി.എം നേതാക്കളും ഹരികുമാറും തമ്മിലുള്ള അവിശുദ്ധബന്ധം നാട്ടില്‍ പാട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം വാഹനാപകടമാക്കുന്ന മൊഴിയെടുപ്പെന്ന്​ സനലി​​​െൻറ ഭാര്യയും പിതാവും
നെയ്യാറ്റിൻകര: സനൽകുമാറി​​​െൻറ കൊലപാതകം അന്വേഷിക്കുന്ന ൈക്രംബ്രാഞ്ച് എസ്​.പിയുടെ നേതൃത്വത്തിൽ നടക്കുന്നത്,​ കൊലപാതകം വാഹനാപകടമാക്കുന്ന തരത്തിലുള്ള മൊഴിയെടുപ്പാണെന്ന്​ സനലി​​െൻറ ഭാര്യ വിജിയും പിതാവ് വർഗീസും. പ്രതിയായ ഡിവൈ.എസ്​.പി ഹരികുമാറിനെ സഹായിക്കുന്ന മൊഴിയാണ് പലരിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്​. കോടതിയിൽ കേസ്​ എത്തുമ്പോൾ സാക്ഷിമൊഴികൾ പ്രതിക്കനുകൂലമാകുമെന്നും ഇവർക്ക്​​ ആശങ്കയുണ്ട്​.
സംഭവം നേരിൽ കണ്ടവരിൽനിന്നുപോലും, ചോദ്യം ചോദിച്ച് നേരിട്ട് കണ്ടിട്ടില്ലെന്ന തരത്തിലുള്ള മൊഴിയെടുക്കുകയാണത്രേ. സനൽകുമാറിനെ ഡിവൈ.എസ്​.പി വാഹനത്തിനുമുന്നിലേക്ക്​ പിടിച്ചുതള്ളുന്നത് കണ്ടവരുണ്ടെങ്കിലും സനൽകുമാർ റോഡിൽ വീണ് കിടക്കുന്നത്​ ക​െണ്ടന്ന തരത്തിലാണത്രേ ഇവരുടെ മൊഴിയെടുത്തത്​​. എസ്​.പിയുടെ നേതൃത്വത്തിലുള്ള തെളിവെടുപ്പിൽ സഹകരിക്കേണ്ടതില്ലെന്നാണ്​ ബന്ധുക്കളുടെ തീരുമാനം.
എന്നാൽ, പുതിയ അന്വേഷണസംഘം തലവൻ ​െഎ.ജി ശ്രീജിത്തി​ൽ ഇവർ പ്രതീക്ഷയർപ്പിക്കുന്നു. അദ്ദേഹത്തി​​​െൻറ നേതൃത്വത്തിൽ വീണ്ടും മൊഴിയെടുക്കണമെന്ന്​ വർഗീസും ബന്ധുക്കളും ആവശ്യപ്പെട്ടു.


Tags:    
News Summary - sanal kumar murder case; man arrested for helping accused Dy.S.P to escape -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.