സനൽ വധം: കുടുംബം പ്രത്യക്ഷ സമരത്തിലേക്ക്; ഭാര്യ വിജി ഉപവസിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടി സനൽ കുമാറിന്‍റെ കുടുംബം പ്രത്യക്ഷ സമരത്തിലേക്ക്. കൊല്ലപ്പെട്ട സനൽ കുമാറിന്‍റെ ഭാര്യ വിജി ഉപവാസമിരിക്കുമെന്ന് പ്രഖ്യാപിച്ചു. സനൽകുമാർ കൊല്ലപ്പെട്ട നെ​യ്യാ​റ്റി​ൻ​ക​ര കൊ​ട​ങ്ങാ​വി​ള​യി​ൽ നാളെയാണ് ഏകദിന ഉപവാസം നടത്തുക.

കടന്നു കളഞ്ഞ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ ഭാര്യ വിജിയും കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേതുടർന്ന് അന്വേഷണത്തി​​​​​െൻറ മേൽനോട്ടച്ചുമതല ക്രൈംബ്രാഞ്ച് എസ്.​പി കെ.എം. ആൻറണിയിൽ നിന്ന്​ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് കൈമാറി.

അതേസമയം, ഡിവൈ.എസ്.പി ഹരികുമാറിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരെ ഞായറാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്​റ്റ്​ ചെയ്തിരുന്നു. സുഹൃത്തും തൃക്കരിപ്പൂരിലെ ലോഡ്ജ് ഉടമയുമായ സതീഷ്കുമാർ , ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവി​ന്‍റെ മകൻ അനൂപ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Sanal Kumar Murder Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT