സനൽ കുമാറിനെ ഡി.വൈ.എസ്.പി മനഃപൂർവം കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: െനയ്യാറ്റിൻകര സ്വദേശി സനൽ കുമാറിനെ ഡി.വൈ.എസ്.പി ഹരികുമാർ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സനലിന് ചെകിട്ടത്തടിച്ച് വാഹനത്തിന്‍റെ മുന്നിലേക്ക് ഡി.വൈ.എസ്.പി എടുത്തെറിയുകയായിരുന്നു. ഈ ക്രൂരകൃത്യങ്ങൾക്ക് സാക്ഷി മൊഴികളുണ്ട്. അതിനാൽ ഡി.വൈ.എസ്.പിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഡി.വൈ.എസ്.പിയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കാൻ ഇരിക്കെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. മനഃപൂർവം കൊലപാതകം നടത്തിയതിന് രണ്ട് ദൃക്സാക്ഷി മൊഴികളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് പുറമേ മൂന്നു വകുപ്പുകൾ കൂടി ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും കൂടുതൽ പേർ പ്രതിയായ സാഹചര്യത്തിലാണ് മൂന്നു വകുപ്പുകൾ കൂടി ചുമത്തിയത്. തെളിവ് നശിപ്പിക്കൽ, സംഘം ചേർന്ന് മർദ്ദിക്കൽ അടക്കമുള്ള വകുപ്പുകളാണ് അധികമായി ചേർത്തിട്ടുള്ളത്.

Tags:    
News Summary - Sanal Kumar Murder Case -Dysp Harikumar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.