സനൽവധം: ഡി.വൈ.എസ്​.പിയുടെ അറസ്​റ്റിന്​ തടസം ഉന്നതരുമായുള്ള ബന്ധം -വി.എം. സുധീരൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഡി.വൈ.എസ്​.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നതിൽ ഭരണതലത്തിലെയും പൊലീസിലെയും ഉന്നതരുമായുള്ള ബന്ധമാണ്​ തടസമെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. അതിനാൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യമാണെന്നും സുധീരൻ പറഞ്ഞു.

സനലി​​​​െൻറ കുടുംബത്തി​​​​െൻറ സംരക്ഷണം പൂർണമായി സർക്കാർ ഏറ്റെടുക്കണം. ഹരി കുമാറിനെതിരായ റിപ്പോർട്ടുകൾ അവഗണിച്ചതി​​​​െൻറ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിയാനാവില്ല.

വരാപ്പുഴയിലെ ശ്രീജിത്തി​​​​െൻറ കസ്റ്റഡി മരണം പൊലീസ് ഉന്നതരിലേക്ക് എത്താതെ അട്ടിമറിച്ച ഐ.ജി ശ്രീജിത്തിനെ ഈ കേസി​​​​െൻറയും മേൽനോട്ടം ഏൽപ്പിച്ചതിൽ ആശങ്കയുണ്ട്​. തിങ്കളാഴ്​ച സനലി​​​​െൻറ ഭാര്യയുടെ ഉപവാസ സമരത്തിൽ പങ്കെടുക്കുമെന്നും സുധീരൻ പറഞ്ഞു.

Tags:    
News Summary - sanal kumar murder case barrier of arrest of dysp is the relation with high level said vm sudheeran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.