പെരുന്നാൾ നമസ്​കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകണം- സമസ്​ത

കോഴിക്കോട്​: പെരുന്നാൾ നമസ്​കാരത്തിന് അനുമതി നിയന്ത്രണങ്ങളോടെ നൽകണമെന്ന് സമസ്​ത ഇ.കെ വിഭാഗം. വൈറസ്​ വ്യാപനം കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ പള്ളികൾ തുറക്കാൻ അനുവദിക്കണമെന്ന്  സമസ്​ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ്​ ജിഫ്രി മുത്തുകോയ തങ്ങള്‍ സർക്കാറിനോട്​ ആവശ്യപ്പെട്ടു. ​  

ഒരു നാടിൻെറ പല സ്ഥലങ്ങളിലായി നമസ്​കരിക്കാൻ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പങ്കെടുക്കില്ല, കല്യാണത്തിന് 50 പേർ കൂടുന്നതിനേക്കാൾ ബുദ്ധിമുട്ട് അതുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഒരു നാട്ടിൽ ഒന്നോ രണ്ടോ മൂന്നോ ജുമുഅ നമസ്​കാരത്തിനും അവസരം നൽകണം, ഉപാധികളോടെയുള്ള അനുമതി മതപരമായ ചടങ്ങുകള്‍ക്ക് അനുവദിച്ച് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പള്ളികൾ അനന്തമായി അടച്ചിടുന്നത്​ വിശ്വാസികൾക്ക്​ വേദനുയുണ്ടാക്കുമെന്ന്​ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സമസ്​ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്​ലിയാർ പറഞ്ഞിരുന്നു. 

Tags:    
News Summary - samastha president jifri muthukkoya thangal asked permission for eid prayers- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.