Posted On
date_range Updated On
date_range സമസ്ത സേ പരീക്ഷ 21ന്
ചേളാരി (മലപ്പുറം): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഫെബ്രുവരി 17, 18, 19 തീയതികളില്‍ നടത്തിയ പൊതുപരീക്ഷയിലും മാര്‍ച്ച് 2, 3 തീയതികളിൽ നടത്തിയ സ്കൂള്‍ വര്‍ഷ പൊതുപരീക്ഷയിലും ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ ഏപ്രില്‍ 21ന് ഡിവിഷന് കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ നടക്കും.
സേ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് ഫീസടച്ചവർക്കുള്ള ഹാള്‍ടിക്കറ്റ് ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യണമെന്നും പരീക്ഷകേന്ദ്രങ്ങളില്‍ കുട്ടികളെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.