കാസര്‍കോട് കുണിയയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയില്‍ ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു
കാസര്‍കോട്: കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയില്‍ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പന്തലിന്റെ കാല്‍നാട്ടു കര്‍മം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനം ചരിത്രമാക്കണമെന്നും അതിന് എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും ജിഫ് രി തങ്ങള്‍ പറഞ്ഞു.
കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ഒരുങ്ങുന്ന കൂറ്റന്‍ പന്തലില്‍ 33,313 പ്രതിനിധികള്‍ക്ക് ക്യാമ്പ് വീക്ഷിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടാകും. ചടങ്ങില്‍ സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തി. കുണിയ ഇബ്രാഹിം ഹാജി ഷാര്‍ജ, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ബി.കെ. അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, ഉസ്മാന്‍ ഫൈസി തോടാര്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം.എസ്. തങ്ങള്‍ മദനി, ടി.പി.സി തങ്ങള്‍, ശുഹൈബ് തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍, സി.കെ.കെ. മാണിയൂര്‍, ചെങ്കള അബ്ദുല്ല ഫൈസി, മുസ്തഫ മുണ്ടുപാറ, താജുദീന്‍ ദാരിമി പടന്ന, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, മൊയ്തു നിസാമി, എ.കെ. അബ്ദുല്‍ ബാഖി, അബ്ദുല്‍ ഹമീദ് മദനി, സലാഹുദീന്‍ ഫൈസി, അബ്ദുല്‍ഹക്കീം തങ്ങള്‍, മുബാറക് ഹസൈനാര്‍ ഹാജി, എം.എ.എച്ച്. മഹമൂദ് ഹാജി, ഷരീഫ് എന്‍ജിനിയര്‍ കാഞ്ഞങ്ങാട്, ഹംസ ഹാജി പള്ളിപ്പുഴ, ഹക്കീം തങ്ങള്‍, കുണിയ ഇബ്രാഹിം ഹാജി, കെ.ബി. കുട്ടി ഹാജി, കല്ലട്ര അബ്ബാസ് ഹാജി, റഷീദ് ബെളിഞ്ചം, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് ദുബൈ, സലാം ഫൈസി മുക്കം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, മജീദ് ദാരിമി പയ്യക്കി, മുനീര്‍ കാളാവ് ഖത്തര്‍, സി.എം. അബ്ദുല്‍ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ല ജനറല്‍ സെക്രട്ടറിയുമായ അബ്ദുസലാം ദാരിമി ആലംപാടി സ്വാഗതം പറഞ്ഞു.
കാസര്‍കോട് കുണിയയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയില്‍ ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.