Posted On
date_range Updated On
date_range സമസ്ത നൂറാം വാര്‍ഷികം വിളംബര സമ്മേളനം കോട്ടക്കലില്‍; കാന്തപുരം സമാപന സമ്മേളന പ്രഖ്യാപനം നടത്തും
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷങ്ങളുടെ വിളംബര സമ്മേളനം ശനിയാഴ്ച മലപ്പുറം കോട്ടക്കലിൽ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ സമാപന സമ്മേളന പ്രഖ്യാപനം നടത്തും.
കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്തസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, പ്ലാനിങ് സമിതി കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, സ്വാഗതസംഘം ചെയര്‍മാന്‍ അബു ഹനീഫല്‍ ഫൈസി തെന്നല, കണ്‍വീനര്‍ അലവി സഖാഫി കൊളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.