സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

നാദാപുരം: പ്രമുഖപണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്‌ല്യാർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.

2004 മുതല്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ല പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്‌ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച മുഹമ്മദ് മുസ്‌ലിയാർ വിവിധ മഹല്ലുകളുടെ ഖാദിയും വലിയ ശിഷ്യസമ്പത്തിന്റെ ഉടമയുമാണ്. വെല്ലൂര്‍ ബാഖിയാത്തില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലും നന്തി ദാറുസ്സലാം അറബിക് കോളജിലും മടവൂര്‍ സി.എം മഖാം അശ്അരി കോളജിലും മുദരിസായിരുന്നു. നിലവിൽ നാദാപുരം ജാമിഅഃ ഹാഷിമിയ്യ പ്രിൻസിപ്പലാണ്. പിതാവാണ് ആദ്യഗുരു. കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാർ, കുട്ടി മുസ്‌ലിയാർ ഫള്ഫരി, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവരുടെ ശിഷ്യനാണ്.

ഭാര്യ: കാരപ്പറമ്പത്ത് പാത്തു. മക്കൾ: കുഞ്ഞബ്ദുല്ല (റിട്ട. ഹെഡ്മാസ്റ്റർ, ആർ.എ.സി സ്കൂൾ കടമേരി), അഷ്‌റഫ്‌, ജലീൽ വാഫി, മറിയം, ആസ്യ. മരുമക്കൾ: ചെറിയ ഹാഷിമി തങ്ങൾ (ചേലക്കാട്), കുഞ്ഞബ്ദുല്ല (വാണിമേൽ), ഖമറുന്നിസ, സൽമ, നാഫില. സഹോദരങ്ങൾ: ടി.കെ. മൊയ്‌തു, പരേതരായ അന്ത്രു മുസ്‌ലിയാർ, ബിയ്യാത്തു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചേലക്കാട് ജുമുഅത്ത് പള്ളിയിൽ നടന്നു.

Tags:    
News Summary - Samasta Treasurer Chelakad Muhammad Musliar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.