Posted On
date_range Updated On
date_range നവജാത ശിശുവിനെ വിറ്റ സംഭവം: വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം :തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. മൂന്ന് ലക്ഷം രൂപക്കാണ് കുഞ്ഞിമനെ വിൽപ്പന നടത്തിയതെന്ന് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശി വെളിപ്പെട്തിതിയിരുന്നു. കുഞ്ഞിന് 11 ദിവസം മാത്രമാണ് പ്രായം. നിലവിൽ ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ് കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.