പിടിയിലായ പ്രതി പി.എൻ. വിജയനും പ്രവീണും

ഡ്രൈ ഡേയിൽ മദ്യവിൽപന; സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിമാർ പിടിയിൽ

അടിമാലി: ഡ്രൈ ഡേയിൽ വിൽപനക്ക്​ സൂക്ഷിച്ച മദ്യവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ പിടിയിൽ. രാജകുമാരി ബി. ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി നരിയാനിക്കാട്ട് എൻ.പി. വിജയൻ (56), അടിമാലി ഓടക്കാസിറ്റി ഈസ്​റ്റ്​ ബ്രാഞ്ച്​ സെക്രട്ടറിയും ആനവിരട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ മാടപ്പള്ളി വീട്ടിൽ പ്രവീൺ കുര്യാക്കോസ്​ (37) എന്നിവരാണ്​ പിടിയിലായത്​.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജകുമാരിക്ക് സമീപം ബി ഡിവിഷനിലെ കടയിൽ വിൽപനക്ക്​ സൂക്ഷിച്ച മദ്യം സഹിതം ഉടുമ്പൻചോല എക്സൈസ് സംഘം വിജയനെ പിടികൂടിയത്.

അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. രാജേഷ് കുമാറും സംഘവുമാണ്​ പ്രവീണിനെ ഓടക്കാസിറ്റിയിൽ നിന്ന്​ പിടികൂടിയത്. ഒമ്പത്​ ലിറ്റർ മദ്യവും ഓട്ടോറിക്ഷയും ഇയാളിൽ നിന്ന്​ പിടികൂടി.

Tags:    
News Summary - Sale of liquor on Dry Day; C.P.M. Branch secretaries are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.