കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം -ഹൈകോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായം നിഷേധിക്കാൻ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

പൊതുഗതാഗത സൗകര്യമാണ് കെ.എസ്.ആർ.ടി.സി. അതിന്‍റെ പരാധീനതകൾ അറിയാം. എന്നാൽ, ആ പരാധീനതകൾക്ക് ഉള്ളിൽനിന്നും ശമ്പളം നൽകണം. സർക്കാർ നിയന്ത്രണത്തിലാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിക്കുന്നത്. അതിനാൽ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ സർക്കാറിനാകില്ലെന്നും കോടതി പറഞ്ഞു. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹരജികൾ തീർപ്പാക്കിയാണ് ഹൈകോടതി നിർദേശം.

കെ.എസ്.ആർ.ടി.സിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി സർക്കാർ വകുപ്പായി അംഗീകരിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ഇതും അംഗീകരിക്കാനാവില്ലെന്ന് ഹൈകോടതി അറിയിച്ചു.

അതേസമയം, അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ജൂ​ലൈ​യി​ലെ ശ​മ്പ​ളം ന​ൽ​കി​ത്തു​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക കൈ​മാ​റി​യ​ത്. ധ​ന​വ​കു​പ്പ്​ അ​നു​വ​ദി​ച്ച 40 കോ​ടി​കൂ​ടി ബു​ധ​നാ​ഴ്ച അ​ക്കൗ​ണ്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ വി​ത​ര​ണ​ത്തി​ന്​ വ​ഴി​തു​റ​ന്ന​ത്. തൊ​ഴി​ല്‍ നി​കു​തി, ഡ​യ​സ്‌​നോ​ണ്‍ എ​ന്നി​വ കു​റ​യ്‌​ക്കേ​ണ്ടി​വ​ന്ന​തി​നാ​ല്‍ 76 കോ​ടി രൂ​പ​യാ​ണ് ശ​മ്പ​ള​വി​ത​ര​ണ​ത്തി​ന് വേ​ണ്ടി​വ​ന്ന​ത്.

Tags:    
News Summary - Salary to be paid by 10th of every month in KSRTC says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.