തിരുവനന്തപുരം: കേരളത്തിെൻറ പുനര്‍നിര്‍മാണം ലക്ഷ്യമാക്കി തയാറാക്കിയ സാലറി ചലഞ്ചിനോട് സഹകരിക്കാത്തവർക്കെതിരെ പ്രതികാര നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കുന്ന കാര്യങ്ങൾ പുറത്തുവരുന്നു. സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞ ഭരണപക്ഷ അനുകൂലിയായ ധനകാര്യവകുപ്പിലെ ജീവനക്കാരനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങിയത് ഇതിെൻറ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
നിർബന്ധിത ഗുണ്ടാപ്പിരിവ് പോലെയാണ് സാലറി ചലഞ്ചെന്ന് ജീവനക്കാരിൽ പലരും ആരോപിക്കുന്നു. ശമ്പളം നൽകാൻ കഴിയില്ലെന്ന് എഴുതിക്കൊടുത്താൽ പ്രതികാര നടപടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് അവരിൽ ഭൂരിഭാഗവും.
പ്രളയ ദുരന്തത്തിലകപ്പെട്ടവരിൽ നിരവധി സർക്കാർ ജീവനക്കാരും ഉൾപ്പെടും. എന്നാൽ, അവരെയും സാലറി ചലഞ്ചിൽനിന്ന് ഒഴിവാക്കിയിട്ടില്ല. ദുരിതബാധിതരെ പല രീതിയിൽ സഹായിച്ചവരും ദുരിതാശ്വാസനിധിയിലേക്ക് പല സംഘടനകൾ മുഖേന തുക നൽകിയവരുമാണ് ഭൂരിഭാഗം ജീവനക്കാരും. അവരിൽ നിന്നാണ് ഇപ്പോൾ നിർബന്ധിച്ച് ശമ്പളം വാങ്ങാനുള്ള തീരുമാനം. ഫലത്തിൽ സാലറി ചലഞ്ച് ഭരണ-പ്രതിപക്ഷ സംഘടനകളുടെ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയാണ്.
കിഴിവുകള്‍ കഴിഞ്ഞ് ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്കാന് സാധ്യമല്ലെന്നും ജീവനക്കാരെ രണ്ടു തട്ടിലാക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. ഒരു മാസത്തെ ശമ്പളമല്ല, മനസ്സാണ് പ്രധാനമെന്ന നിലപാടിലാണ് ഭരണാനുകൂല സംഘടനകൾ. അടുത്ത മാസം മുതല്‍ ഗഡുക്കളായോ, മറ്റ് മാര്‍ഗങ്ങളിലൂടെയോ ശമ്പളം ഈടാക്കുന്നത് തുടങ്ങുമെന്ന നിലപാടിലാണ് സര്‍ക്കാർ.
സര്‍ക്കാറിനെ അനുകൂലിക്കുന്ന എല്ലാവരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ഭരണപക്ഷ അനുകൂല യൂനിയനുകളും ശമ്പളം പിടിച്ചു വാങ്ങുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ സംഘടനകളും ഓഫിസുകളില്‍ പ്രചാരണം തുടരുകയാണ്. പ്രതിപക്ഷത്തിെൻറ അന്ധമായ രാഷ്ട്രീയമാണ് സാലറി ചലഞ്ചിന് തടസ്സമായി നിൽക്കുന്നതെന്നാണ് ഭരണപക്ഷത്തിെൻറ നിലപാട്. എന്നാൽ, ലോൺ, വിദ്യാർഥികളുടെ പഠനം, വീട്ടുചെലവ് എന്നിവക്ക് പോലും പണം തികയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം ജീവനക്കാരും.
അവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന നടപടിയാണ് സർക്കാറിേൻറതെന്നാണ് ജീവനക്കാരിൽ ഭൂരിപക്ഷവും പറയുന്നത്. പ്രളയ ദുരിതാശ്വാസത്തിെൻറ മറവിൽ സംസ്ഥാനത്തിെൻറ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വിവാദം വേണ്ട - മന്ത്രി തോമസ് െഎസക്
കോട്ടയം: സാലറി ചലഞ്ചിൽ വിവാദം വേണ്ടെന്നും ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും മന്ത്രി ടി.എം. തോമസ് െഎസക്. സ്വമേധയ കൊടുക്കുകയെന്നത് മലയാളികള്‍ ചിന്തിച്ച് ചെയ്യേണ്ട പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി ഏറ്റുമാനൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1924ലാണ് ഇതിനുമുമ്പൊരു മഹാപ്രളയം ഉണ്ടായത്. അന്നത്തെ കാലത്ത് ജീവനക്കാരുടെ മാസശമ്പളമായ 750 രൂപ പൂര്‍ണമായും സംഭാവന ചെയ്ത ചരിത്രമുണ്ട്. ഒരു നാടിനെ സംബന്ധിച്ച് ആളുകളുടെ സാമ്പത്തികനില വിഭിന്നമായിരിക്കാം. എന്നിരുന്നാലും ഒരു മാസത്തെ തുക സംഭാവന ചെയ്യണമെന്ന് പറഞ്ഞതിെൻറ പേരില്‍ ആരും പ്രതികാര നടപടികളുമായി മുന്നോട്ട് വരില്ല. അത്തരത്തില്‍ ചിന്തിക്കാനാവുന്ന അവസ്ഥയിലൂടെയല്ല നമ്മള് കടന്നുപോകുന്നത്. കേന്ദ്ര ധനസഹായം അനിശ്ചിതത്വത്തിലാണ്. കേന്ദ്രത്തില്‍നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ ൈകയും കെട്ടി നോക്കിനില്‍ക്കാനാവില്ല കേരളത്തിനെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.