സലാലയില്‍ കൊല്ലപ്പെട്ട ഷെബിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചെറുതോണി\നെടുമ്പാശ്ശേരി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ഷെബിനു നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹം ഞായറാഴ്ച ഇടുക്കി മുരിക്കാശ്ശേരി പൂമാംകണ്ടം ഐ.പി.സി ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ഹൃദയഭേദക രംഗങ്ങളാണ് ഉണ്ടായത്. പ്രിയപ്പെട്ട ചേച്ചിയുടെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ ആര്‍ദ്രയെയും സ്നേഹയെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഏറെ പാടുപെട്ടു.

നാലു മണിക്കൂര്‍ വൈകിയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇടക്കുവെച്ച് വിമാനം മാറിക്കയറേണ്ടി വന്നതുകൊണ്ടാണ് വൈകിയതെന്ന് മൃതദേഹത്തെ അനുഗമിച്ചവര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം പെരുമ്പാവൂരിലുള്ള ഐ.പി.സി ചര്‍ച്ചില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം മുരിക്കാശ്ശേരിയിലേക്ക് കൊണ്ടുവന്നു. മരിക്കുന്നതിന്‍െറ തലേന്ന് രാത്രി 12ന് മകള്‍ താനുമായി ഒരു മണിക്കൂറോളം സംസാരിച്ചതാണെന്നും അപ്പോള്‍ അവള്‍സന്തോഷവതിയായിരുന്നെന്നും പിതാവ് ദേവികുളം ബി.ഡി.ഒ ആയി വിരമിച്ച നെടുങ്കണ്ടം തോട്ടുപാറ സ്വദേശി തമ്പി പറഞ്ഞു. മേയില്‍ നാട്ടില്‍ വരുമെന്നും അപ്പോള്‍ അനിയത്തിയുടെ വിവാഹകാര്യം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചാണ് ഫോണ്‍വെച്ചത്. പിറ്റേന്ന് ഉച്ചയോടെ മകളുടെ മരണവാര്‍ത്തയാണ് എത്തുന്നത്.

സംസ്കാര ശുശ്രൂഷക്ക് ഐ.പി.സി ആസ്ഥാനമായ കുമ്പനാട്ടുനിന്ന് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം രാജു ആനിക്കാട്, പെന്തക്കോസ്ത് സഭ ഇടുക്കി സെന്‍ററലിന്‍െറ പാസ്റ്റര്‍ പി.ബി. ശാമുവേല്‍കുട്ടി, ഹൈറേഞ്ച് സെന്‍ററലിന്‍െറ പാസ്റ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, ജില്ല പഞ്ചായത്ത് അംഗം നോബിള്‍ ജോസഫ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ, ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് അംഗം സുനിത സജീവ് എന്നിവരടക്കം നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സലാലയില്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്ന ഭര്‍ത്താവ് ജീവന്‍ എത്തിയില്ല. സലാല വഹത് അല്‍ഷിഹ മെഡിക്കല്‍ കോംപ്ളക്സിലെ നഴ്സായ ഷെബിന്‍ ഒന്നര വര്‍ഷം മുമ്പാണ് സലാലയിലത്തെിയത്. ഇവരുടെ ഭര്‍ത്താവ് ജീവന്‍ സെബാസ്റ്റ്യന്‍ സലാലയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. താമസസ്ഥലത്ത് കവര്‍ച്ചക്കത്തെിയ സംഘത്തിന്‍െറ കുത്തേറ്റാണ് ഷെബിന്‍ മരിച്ചതെന്നാണ് സംശയം. 

സംശയത്തിന്‍െറ പേരില്‍ ജീവന്‍ സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ചുദിവസം കഴിഞ്ഞ് വിട്ടയച്ചു. എന്നാല്‍, യഥാര്‍ഥ പ്രതിയെ പിടികൂടുന്നതുവരെ ജീവനോട് നാടുവിടരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍െറ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു.മുഖ്യമന്ത്രി ഉള്‍പ്പെടെ പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും തന്നെ ആശ്വസിപ്പിക്കുന്നതിന് ഫോണില്‍ വിളിക്കാന്‍ പോലും മുഖ്യമന്ത്രി മര്യാദ കാണിച്ചില്ളെന്ന് പിതാവ് തമ്പി കുറ്റപ്പെടുത്തി. എംബസിയില്‍നിന്ന് ഇടപെടലുണ്ടായതിനാലാണ് മൃതദേഹം നാട്ടിലത്തെിക്കാന്‍ കഴിഞ്ഞതെന്ന് തമ്പി പറഞ്ഞു.

Tags:    
News Summary - salalah murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.