ലോക്സഭ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമീഷന്. കമീഷന് ആവിഷ്കരിച്ച 'സക്ഷം' മൊബൈല്‍ ആപ്പിലൂടെ വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാര്‍ക്ക് പ്രയാസം കൂടാതെ സമ്മതിദാന അവകാശം വിനിയോഗിക്കാം.
വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റർ ചെയ്യുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ സക്ഷം ആപ്പില്‍ ലഭിക്കും. രജിസ്ട്രേഷന്, സൗകര്യങ്ങള്‍, തിരയുക, വിവരവും പരാതിയും എന്നിങ്ങനെ നാല് വിഭാഗങ്ങളായി സേവനങ്ങൾ ലഭിക്കും. രജിസ്ട്രേഷന് ടാബിന് കീഴില്‍ പുതിയ വോട്ടര്‍ രജിസ്ട്രേഷന്, തിരുത്തല്‍, മൈഗ്രേഷന്‍ റദ്ദാക്കല്‍, ആധാര്‍ അപ്ഡേഷന് എന്നിവയുടെ സ്റ്റാറ്റസ് ട്രാക്കിങ് എന്നിവ ലഭിക്കും. സൗകര്യങ്ങള്‍ എന്ന ടാബില്‍ വോട്ടര്‍ക്ക് ലഭ്യമാവുന്ന വിവിധ സേവനങ്ങള്‍, ആവശ്യമെങ്കിൽ പോളിങ് ബൂത്തില്‍ വീല്‍ചെയറുകള്‍ സഹായം, ബൂത്ത് തിരഞ്ഞെടുക്കൽ എന്നിവക്ക് അവസരമുണ്ട്. തിരയുക എന്ന ടാബില്‍ വോട്ടര്‍ പട്ടികയില്‍ പേര്, പോളിങ് സ്റ്റേഷന്, സ്ഥാനാർഥിയുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിയും. പരാതി - വിവരങ്ങള്‍ എന്ന ടാബ് മുഖേന പരാതി രജിസ്റ്റര്‍ ചെയ്യല്‍, വിഡിയോ, ലേഖനങ്ങള്‍ കാണാനും വിവരങ്ങള്‍ കണ്ടെത്താനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.