Posted On
date_range Updated On
date_range സക്കീർ ഹുസൈൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
വടക്കാഞ്ചേരി: കളമശ്ശേരിയില്‍ വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയും മുന്‍ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയുമായിരുന്ന വി.എ. സക്കീര്‍ ഹുസൈൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
തനിക്കെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും പകപോക്കലാണെന്നുമാണ് സക്കീർ ഹുസൈൻ ജാമ്യാപേക്ഷയിൽ പറയുന്നത്. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രതിക്കെതിരായ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ ശരിയാണെന്ന് രേഖകളില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതോ അധിക്ഷേപിക്കാനോ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതാനാവില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയെ എതിർത്ത് കോടതി ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.