സക്കീർ ഹുസൈൻ സംസ്ഥാനം വിട്ടെന്ന് പൊലീസ്

കളമശേരി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടതായി പൊലീസ്. ഇന്നലെ കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കുടകിലേക്ക് കടന്നതായാണ് സൂചന. ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം വരെ കളമശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്ന സക്കീര്‍ ഹുസൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. ഇന്നലെ എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കിയെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇതോടെയാണ് സക്കീര്‍ സംസ്ഥാനം വിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ കണ്ണൂരില്‍ ഉണ്ടായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്നാണ് കുടകിലേക്ക് ഒളിവില്‍ പോയത്. സക്കീറിനുവേണ്ടി വിമാനത്താവളങ്ങളിലടക്കം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.

അതേസമയം കേസിലെ മൂന്നാം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തമ്മനം സ്വദേശിയായ ഫൈസലാണ് മൂന്നാം പ്രതി. വ്യവസായിയെ തട്ടിക്കൊണ്ട് പോകുന്നതിലടക്കം ഇയാളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള തിരിച്ചിലും പൊലീസ് നടത്തുന്നുണ്ട്.

Tags:    
News Summary - sakeer husain eloped from kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.