മുൻ മന്ത്രി സജി ചെറിയാൻ കൊഴുവല്ലൂർ തെങ്ങുംതറയിലെ വീട്ടിലെത്തിയപ്പോൾ
ചെങ്ങന്നൂർ: മന്ത്രിപദമൊഴിഞ്ഞ് ജന്മനാട്ടിലെത്തിയ സജി ചെറിയാനെ പാർട്ടി പ്രവർത്തകർ എതിരേറ്റത് മുദ്രാവാക്യം വിളികളോടെ. പ്രദേശവാസികൾ കരം ഗ്രഹിച്ചും പിന്തുണയർപ്പിച്ചും അടുത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കമുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തിരുവനന്തപുരത്തുനിന്ന് അദ്ദേഹം അപ്രതീക്ഷിതമായി ചെങ്ങന്നൂർ കൊഴുവല്ലൂരിലെ തെങ്ങുംതറ കുടുംബവീട്ടിലെത്തിയത്. സി.പി.എമ്മിന്റെ ഔദ്യോഗിക സ്വീകരണം ഒഴിവാക്കിയ അദ്ദേഹം പുനലൂരിലെ ഒരു പൊതുചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് എത്തുകയായിരുന്നു. പത്തനാപുരത്തെ ഒരു വിവാഹച്ചടങ്ങിലും പങ്കെടുത്തു.
സജി ചെറിയാൻ എത്തിയതറിഞ്ഞ് പ്രവർത്തകർ വീട്ടിലേക്കെത്തി. മുറ്റത്ത് മാധ്യമപ്രവർത്തകരും കാത്തുനിന്നിരുന്നു. എന്നും ജനങ്ങൾക്കൊപ്പമാണെന്നും സാധാരണ പാർട്ടി പ്രവർത്തകനായി എപ്പോഴുമുണ്ടാകുമെന്ന് പ്രതികരണം. ശേഷം താൻ നേതൃത്വം നൽകുന്ന കരുണ പെയിൻ ആന്‍ഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ആസ്ഥാനം എം.എൽ.എ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.