തോമസ് ചാണ്ടിയുടെ വഴിയിൽ സജി ചെറിയാൻ; വീഴ്ചയിൽ ഞെട്ടി ആലപ്പുഴ പാർട്ടി നേതൃത്വം

ആലപ്പുഴ: സജി ചെറിയാനേറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് ആലപ്പുഴയിലെ സി.പി.എം നേതൃത്വം. ആലപ്പുഴയിലെ സി.പി.എമ്മിന്‍റെ അവസാനവാക്കായി വളര്‍ന്ന സജി ചെറിയാന്‍റെ വീഴ്ച ഔദ്യോഗിക പക്ഷത്തെയും പ്രതികൂലമായി ബാധിക്കും.

പിണറായിയുടെ വിശ്വസ്തനായിനിന്ന് ആലപ്പുഴയിലെ സി.പി.എമ്മില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളര്‍ന്ന അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍ററി രാഷ്ട്രീയഭാവി കൂടിയാണ് ഇതോടെ തുലാസിലാകുന്നത്. എം.എല്‍.എമാരുടെ എണ്ണത്തിലും സംഘടനാശേഷിയിലും ജില്ലയിലെ ഒന്നാംകക്ഷിയായ സി.പി.എമ്മിന് ആലപ്പുഴ ഇതോടെ മന്ത്രിയില്ലാത്ത ജില്ലയായി.

പിണറായി സര്‍ക്കാറുകളുടെ കാലത്ത് ജില്ലയില്‍നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സജി ചെറിയാന്‍. ഒന്നാം പിണറായി സര്‍ക്കാര്‍ ഒന്നര വര്‍ഷം പിന്നിട്ട ഘട്ടത്തിലാണ് തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടിവന്നത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു അദ്ദേഹത്തിന് വിനയായത്.

ജി. സുധാകരന്‍റെ തണലിലായിരുന്നു സജി ചെറിയാന്‍റെ രാഷ്ട്രീയരംഗത്തെ വളര്‍ച്ച. വര്‍ഷങ്ങളായി ജി. സുധാകരന്‍ നിയന്ത്രിച്ചിരുന്ന ജില്ലയിലെ സി.പി.എമ്മിനെ പൂര്‍ണമായും കഴിഞ്ഞ സമ്മേളനകാലത്ത് തനിക്കൊപ്പം നിര്‍ത്തി സജി പാര്‍ട്ടി നേതൃത്വത്തെ തന്‍റെ കരുത്ത് ബോധിപ്പിച്ചു. സുധാകരവിരുദ്ധ ചേരിയിലുണ്ടായിരുന്ന എ.എം. ആരിഫ്, എച്ച്. സലാം, ആര്‍. നാസര്‍, യു. പ്രതിഭ ഉള്‍പ്പെടെയുള്ളവരെ ഒരുമിപ്പിച്ചത് സജിചെറിയാന്‍റെ നീക്കങ്ങളായിരുന്നു.

Tags:    
News Summary - Saji Cherian on Thomas Chandy's Way; The Alappuzha party leadership was shocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.