സാജൻെറ ആത്മഹത്യ: മനുഷ്യമുഖം നഷ്ടപ്പെട്ട പാര്‍ട്ടിയായി സി.പി.എം മാറി -രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്‍ പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട്​ യഥാര്‍ത്ഥ പ്രതികളെ രക്ഷിക് കാൻ അദ്ദേഹത്തിൻെറ കുടുംബത്തെ വേട്ടയാടാന്‍ സി.പി.എം നടത്തുന്ന ശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആത്മഹത്യ ചെയ്ത സാജൻെറ കുടുംബത്തെ തേജോവധം ചെയ്യാൻ മനുഷ്യത്വ ഹീനമായ അപവാദ പ്രചാരണവുമായി സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുന്നത് ക്രൂരമാണ്. മനുഷ്യമുഖം നഷ്ടപ്പെട്ട പാര്‍ട്ടിയായി സി.പി.എം മാറിയെന്നതിൻെറ മറ്റൊരു തെളിവാണ് ഇത്. 'എൻെറ പ്രാണനും കൂടി വേണോ നിങ്ങള്‍ക്ക്' എന്ന സാജൻെറ ഭാര്യ ബീനയുടെ വിലാപം കേരളത്തിൻെറ മനസാക്ഷിയെയാണ് വേദനിപ്പിക്കുന്നത്.
തുടക്കം മുതല്‍ തന്നെ ഈ കേസ് അട്ടിമറിക്കാനും വഴി തിരിച്ചു വിടാനുമാണ് പൊലീസും സി.പി.എമ്മും ശ്രമിച്ചതെന്നും ​െചന്നിത്തല അഭിപ്രായപ്പെട്ടു.

നഗരസഭാ ചെയര്‍പേഴ്​സനെതിരെ വ്യക്തമായ പരാതി ഉയര്‍ന്നിട്ടും പൊലീസ് ആ വഴിക്കല്ല അന്വേഷിച്ചത്. സാജൻെറ ആത്മഹത്യക്ക്​ വഴി വച്ച കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമായവയാണ്. ഇതോടെ മുഖം നഷ്ടപ്പെട്ട സി.പി.എം ആ കുടുംബത്തെ വേട്ടയാടി നശിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വിദേശത്ത് ചോര നീരാക്കി സ്വരൂപിച്ച പണം കൊണ്ട്​ നാട്ടില്‍ സംരംഭം തുടങ്ങാന്‍ ശ്രമിച്ച സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും മതിയാവാതെ ഇപ്പോള്‍ ആദ്ദേഹത്തിൻെറ കുടുംബത്തെ അപവാദത്തില്‍ മുക്കാന്‍ സി.പി.എം നടത്തുന്ന ശ്രമം ആ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - sajan's suicide; chennithala criticized cpm -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.