അപവാദ പ്രചാരണം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് സാജന്‍റെ കുടുംബം

ക​ണ്ണൂ​ർ: സി.​പി.​എ​മ്മി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ലി​​െ ൻറ ഭാ​ര്യ ബീ​ന. ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ പാ​ർ​ട്ടി അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നു ം ഇ​ത്​ ഇ​ങ്ങ​നെ തു​ട​ർ​ന്നാ​ൽ സാ​ജ​ൻ പോ​യ വ​ഴ​യി​ൽ മ​ക്ക​ളെ​യും​കൊ​ണ്ട്​ പോ​വു​ക​യ​ല്ലാ​തെ വ​ഴി​യി​ല്ല െ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം വീ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ന്​ അ​നു​മ​തി വൈ​കി​യ​തു​കൊ​ണ്ട ​ല്ല സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ കാ​ര​ണ​മെ​ന്നും ഫോ​ൺ​വി​ളി വി​വ​ര ​ങ്ങ​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ചു​വെ​ന്നും പാ​ർ​ട്ടി കേ​​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബീ​ന​യു​ടെ പ്ര​തി​ക​ര​ണം. കേ​സ്​ വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ്​ ശ്ര​മം. മ​ക​ൾ എ​നി​ക് കെ​തി​രെ പ​റ​ഞ്ഞു​വെ​ന്ന്​ വ​രു​ത്താ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. മ​ക​ൾ ശ​രി​യാ​യ കാ​ര്യ​ങ്ങ​ളാ​ണ്​ പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി​യ​ത്. അ​തി​ന്​ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്​ കു​ട്ടി​ക​ളു​ടെ മൊ​ഴി എ​ന്ന​നി​ല​ക്ക്​ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

മാനസികമായി തകർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ അപവാദങ്ങളാണ് പ്രചാരിപ്പിക്കുന്നത്. ആളുകൾ ഫോൺ വിളിച്ചും മറ്റും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം തന്നെയാണ് ഇപ്പോൾ അപവാദ പ്രചാരണത്തിന് പിന്നിലെന്നും ബീന പറഞ്ഞു. ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കും. കുട്ടികളെ കൊണ്ട് പോലും അപവാദം പ്രചാരിപ്പിക്കുന്നു. കുട്ടികളുടേതെന്ന പേരിൽ വ്യാജമായ മൊഴികളാണ് നൽകുന്നത്.

മരിക്കുന്നതിന് തലേദിവസം വരെ കൺവൻഷൻ സെന്‍ററിന്‍റെ കാര്യം പറഞ്ഞാണ് സാജൻ ആശങ്കപ്പെട്ടത്. വീട്ടിൽ മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ സാജൻ തന്നോടുതന്നെ പറയുമായിരുന്നു. നാട്ടുകാരുടെ പ്രശ്നങ്ങളിൽ പോലും ഇടപെട്ട് പരിഹരിക്കാൻ മുന്നിൽ നിന്നയാളാണ് സാജനെന്നും ബീന പറഞ്ഞു.

സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ ദി​വ​സം വീ​ട്ടി​ൽ വ​ഴ​ക്ക്​ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ക​ൾ അ​ങ്ങ​നെ മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ല. നാ​ട്ടി​ലാ​രോ​ടും ചോ​ദി​ക്കാം. സാ​ജ​ൻ ആ​രു​മാ​യും വ​ഴ​ക്കി​ടു​ന്ന പ്ര​കൃ​ത​ക്കാ​ര​ൻ അ​ല്ല. ന​ല്ല സ​മാ​ധാ​ന​ത്തോ​ടെ​യാ​ണ്​ ഞ​ങ്ങ​ൾ ജീ​വി​ച്ചി​രു​ന്ന​ത്. പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യാ​ൽ​ത​ന്നെ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന്​ ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​റ​പ്പാ​ണ്. സാ​ജ​ൻ പു​റം​രാ​ജ്യം കു​റെ ക​ണ്ട വ്യ​ക്തി​യാ​ണ്. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ പാ​ർ​ട്ടി ത​ന്നെ​യാ​ണ്. എ​ന്തു പ​ക തീ​ർ​ക്ക​ലാ​ണ്​ എ​ന്ന്​ അ​റി​യി​ല്ല. സാ​ജ​ൻ മ​രി​ച്ച​തി​​െൻറ വ​ലി​യ വി​ഷ​മ​ത്തി​ൽ നി​ൽ​ക്കു​േ​മ്പാ​ഴാ​ണ്​ ഞ​ങ്ങ​ളെ മാ​ന​സി​ക​മാ​യി ത​ക​ർ​ക്കു​ന്ന​ത്.

സാ​ജ​ൻ പാ​ർ​ട്ടി​യെ വ​ല്ലാ​തെ സ്​​നേ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ന്​ ലൈ​സ​ൻ​സ്​ കി​ട്ടാ​ത്ത വി​ഷ​മം ത​ന്നെ​യാ​ണ്​ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണം. എ​​െൻറ പൈ​സ മു​ഴു​വ​ൻ അ​വി​ടെ​യാ​ണ്. എ​ങ്ങ​നെ​ മു​ന്നോ​ട്ടു​പോ​വു​മെ​ന്നൊ​ക്കെ സാ​ജ​ൻ എ​ന്നോ​ട്​ പ​റ​ഞ്ഞ​താ​ണ്. ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ്​ ബു​ദ്ധി​മു​ട്ടി​ക്കു​​േ​മ്പാ​ൾ ഞ​ങ്ങ​ൾ മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ടു കു​ട്ടി​ക​ളു​മാ​യി താ​ൻ എ​ന്താ​ണ്​ ചെ​യ്യു​ക. ഞ​ങ്ങ​ളെ ഇൗ ​ഗ​തി​യി​ലാ​ക്കി​യ​വ​ർ ത​ന്നെ​യാ​ണ്​ ഇൗ ​ദു​ഷ്​​പ്ര​ചാ​ര​ണ​വും ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ലാ​ണെ​ന്ന്​ തോ​ന്നു​ന്നി​ല്ലെ​ന്നും ബീ​ന തു​ട​ർ​ന്നു.

അച്ഛന്‍റെ പേരിലുള്ള സിം കാർഡ് താനാണ് ഉപയോഗിക്കുന്നതെന്ന് സാജന്‍റെ മകൻ പറഞ്ഞു. രാത്രി സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നത് താനാണ്. കൂട്ടുകാർ ഒരുമിച്ച് വീഡിയോ കോൾ ചെയ്യാറുണ്ട്. പത്രവാർത്തയിൽ വന്ന കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ലെന്ന് സാജന്‍റെ മകളും പറഞ്ഞു.

സാജൻെറ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോ​ഗിച്ചിരുന്നതെന്നും ഇതിലേക്ക‌് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്​ യഥാർഥ കാരണത്തിൻെറ ചുരുളഴിയുന്നതെന്നുമാണ് ദേശാഭിമാനി​ വാർത്ത നൽകിയത്​. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ‌്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെ 2400ഓളം തവണ ഈ ഫോണിലേക്ക്​ കോൾ വന്നു. മൻസൂർ എന്ന ആളാണ്​ വിളിച്ചത്​. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ‌്തുവെന്നും ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായും ഫോൺ കസ‌്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

25 കോളുകൾ വരെ വന്ന ദിവസങ്ങളു​ണ്ടെന്നും ഇതിൽ കൂടുതലും മണിക്കൂറുകൾ നീണ്ട കോളുകളായിരുന്നെന്നുമാണ്​ കണ്ടെത്തൽ. സാജന്‍ മരിച്ച ദിവസവും 12 തവണ വിളിച്ചുവത്രെ. രാത്രി 11.10നും വീഡിയോകോള്‍ വന്നതായും ഇതിനുശേഷമാണ് സാജന്‍ ആത്മഹത്യചെയ്തതെന്നുമാണ്​ വാർത്തയിൽ പറയുന്നത്​.

Tags:    
News Summary - sajans family against deshabhimani news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.